ശമ്പള പ്രശ്‍നം രൂക്ഷമാകുന്നു; സ്‌പൈസ്‌ജെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍

    Update: 2024-02-12 07:38 GMT

    ജീനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടാനൊരുങ്ങി സ്‌പൈസ് ജെറ്റ്. കമ്പനിയുടെ 1400 ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. ചെലവ് ചുരുക്കുന്നതിനും നിക്ഷേപ താല്‍പര്യം നിലനിര്‍ത്തുന്നതിന്റേയും ഭാഗമായാണ് ഈ നീക്കം. നിലവല്‍ 9000 ജീവനക്കാരുള്ള എയര്‍ലൈന്‍സിന് 30 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 8 എണ്ണം ക്രൂവും പൈലറ്റുമടക്കം വിമാനക്കമ്പനികളില്‍ നിന്ന് വെറ്റ് ലീസിന് എടുത്തതാണ്. ഏതാനും മാസങ്ങളായി സ്‌പൈസ് ജെറ്റില്‍ ശമ്പളവിതരണവും അവതാളത്തിലാണ്.

    പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് വിരുദ്ധമായി കമ്പനിയിലുടനീളം ചെലവുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും കാരിയറിന്റെ 60 കോടി രൂപയുടെ ശമ്പള ബില്ലുമൂലമാണ് ജീവനക്കാരെ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതെന്നും ഇതിുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

    പലര്‍ക്കും ജനുവരിയിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. 2,200 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനുള്ള പ്രക്രിയയിലാണെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപകര്‍ ഇതിനായി മുന്നോട്ട് വന്നതായും കമ്പനി അറിയിച്ചു.

    'ഫണ്ടിംഗ് കാലതാമസങ്ങളൊന്നുമില്ല, ഫണ്ട് വിനിയോഗിക്കല്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ., അതിനനുസരിച്ച് കമ്പനിയുടെ പൊതു പ്രഖ്യാപനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. അടുത്ത ഘട്ടം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തും. 2019 ല്‍ കമ്പനിയുടെ ഏറ്റവും മികച്ച സമയത്ത് സ്പൈസ് ജെറ്റിന് 118 വിമാനങ്ങളും 16,000 ജീവനക്കാരും ഉണ്ടായിരുന്നു, '' അധികൃതര്‍ വ്യക്തമാക്കി.

    23 വിമാനങ്ങളുള്ള 3,500 ജീവനക്കാരുള്ള ആകാശ എയര്‍ ആണ് വിപണി വിഹിതത്തിന്റെ കാര്യത്തില്‍ അതിന്റെ ഏറ്റവും അടുത്ത എതിരാളി. ആഭ്യന്തര വിപണിയില്‍ അവര്‍ക്ക് ഏകദേശം നാല് ശതമാനം വിഹിതമുണ്ട്.

    Tags:    

    Similar News