ഐപിഒ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് സോഫ്റ്റ് ബാങ്ക് പിന്‍മാറുന്നു

  • ഒല ഇലക്ട്രിക്, സ്വിഗ്ഗി, ഫസ്റ്റ് ക്രൈ എന്നിവയില്‍നിന്നും പിന്മാറാനാണ് നിക്ഷേപ ഭീമന്‍ ഒരുങ്ങുന്നത്
  • സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസം പ്രാപ്യമാക്കാന്‍ സീറ്റുകളുടെ വര്‍ധനവ് സഹായിക്കും

Update: 2023-11-11 10:02 GMT

ജാപ്പനീസ് നിക്ഷേപ ഭീമനായ സോഫ്റ്റ്ബാങ്ക് അടുത്ത വര്‍ഷം ഐപിഒ ലക്ഷ്യമിടുന്ന മൂന്ന് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഭാഗികമായി നിക്ഷേപങ്ങൾ പിൻ‌വലിക്കുന്നു. ഒല ഇലക്ട്രിക്, സ്വിഗ്ഗി, ഫസ്റ്റ് ക്രൈ എന്നിവയിലെ നിക്ഷേപങ്ങൾ കുറയ്ക്കാനാണ്  സോഫ്റ്റ്ബാങ്ക് നോക്കുന്നത്. ഈ കമ്പനികളിൽ ബാങ്കിനുള്ള ഓഹരികളിൽ ഒരു ഭാഗം അവയുടെ ഐ പി ഒ കളിലൂട് വിറ്റഴിച്ചാണ്  ഈ ലക്‌ഷ്യം നേടാൻ ബാങ്ക് ഉദ്ദേശിക്കുന്നത്.  

എന്നാല്‍ ഇതുസംബന്ധിച്ച തീരുമാനം ഓരോ കമ്പനികളിലെയും ഓഫര്‍ ഫോര്‍ സെയില്‍ പൂളിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കും.

സോഫ്റ്റ്ബാങ്ക് ഈ കമ്പനികളില്‍ 850 ദശലക്ഷം ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ മൂല്യം 4.3 മടങ്ങ് വര്‍ധിച്ച് ഏകദേശം 3.7 ബില്യണ്‍ ഡോളറായി ഉയരുമെന്ന്് കണക്കാക്കുന്നു.

ഈ കലണ്ടര്‍ വര്‍ഷത്തില്‍പുതിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതില്‍നിന്നും സോഫ്റ്റ് ബാങ്ക്  വലിയ താൽപ്പര്യം കാണിച്ചിട്ടില്ല.. എന്നാല്‍ ഒരു റോബോട്ടിക് വെയര്‍ഹൗസ് കമ്പനിയില്‍ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നു സൂചനകളുണ്ട്.

ചര്‍ച്ചകള്‍ വിജയകരമാവുകയാണെങ്കില്‍ അടുത്തവര്‍ഷം ആദ്യം 75-100 ദശലക്ഷം ഡോളര്‍ അതില്‍ ബാങ്ക് നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് ഭാഗികമായി പിന്മാറുന്നു എന്നതിനോട് പ്രതികരിക്കാന്‍ സോഫ്റ്റ് ബാങ്ക് വക്താവ് വിസമ്മതിച്ചു. ഒല ഇലക്ട്രിക്കില്‍ സോഫ്റ്റ്ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത് 250 ദശലക്ഷം ഡോളറാണ്.

ഒല ഇലക്ട്രിക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഐപിഒയുടെ അനുമതിക്കുവേണ്ടി അപേക്ഷ നല്‍കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം 5.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ച കമ്പനിയാണ് ഒല ഇലക്ട്രിക്.

ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത് ഏഴ് ബില്യണ്‍ ഡോളറാണ്. അത് സാധ്യമായാല്‍ സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപ മൂല്യം ഏഴിരട്ടിയായി മാറും.

സ്വിഗ്ഗിയില്‍ ജാപ്പനീസ് ഭീമന്‍ നിക്ഷേപിച്ചിരിക്കുന്നത് 450 ദശലക്ഷം ഡോളറാണ്. ഫസ്റ്റ് ക്രൈയില്‍ 400 ദശലക്ഷം ഡോളറും നിക്ഷേപമുണ്ട്. നിലവില്‍ സോഫ്റ്റ് ബാങ്ക് ഭാഗികമായി ഫസ്റ്റ് ക്രൈയില്‍നിന്നും പിന്‍വാങ്ങിയതായി വാര്‍ത്തയുണ്ട്.

Tags:    

Similar News