സിംഗപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റാ കമ്മ്യൂണിക്കേഷനും കൈകോർക്കുന്നു
- കഴിഞ്ഞ അഞ്ച് വര്‍ഷമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ടാറ്റ
ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നതിനായി സിംഗപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റാ കമ്മ്യൂണിക്കേഷനും കൈകോര്‍ക്കുന്നു. ഇതിനായി എയർലൈന്‍ കമ്യൂണിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനാണ് ഒരു വർഷത്തേക്കുള്ള കരാർ.
'സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള ഞങ്ങളുടെ ദീര്‍ഘകാല ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുന്നേറ്റവും ഉപഭോക്തൃ അനുഭവങ്ങളില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. ഈ പുരോഗതിയില്‍ അവരുടെ പങ്കാളിയായി തിരഞ്ഞെടുക്കപ്പെടാന്‍ ഒരു ആഗോള കമ്മ്യൂണിക്കേഷന്‍ ടെക്ക് കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രത്യേകം അര്‍ഹതയുണ്ട്,' . ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഏഷ്യാ പസഫിക്, ജപ്പാന്‍ എന്നിവയുടെ വൈസ് പ്രസിഡന്റും മേധാവിയുമായ അമിതാഭ് സര്‍ക്കാര്‍ പറഞ്ഞു.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ് അഞ്ച് വര്‍ഷമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ടാറ്റ കമ്മ്യൂണിക്കേഷന്‍സ് അവരുടെ ആഗോള ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലേക്ക് ഇന്റലിജന്റ് കസ്റ്റമര്‍ കോള്‍ റൂട്ടിംഗ് ഉപയോഗിച്ച് എയര്‍ലൈനെ പ്രാപ്തമാക്കുന്നു. ഇതിലൂടെ തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നു. കൂടാതെ, എയര്‍ലൈനിന്റെ പൈലറ്റിന്റെയും ക്യാബിന്‍ ക്രൂവിന്റെയും സഹകരണ പ്ലാറ്റ്ഫോമുകള്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സാണ് നല്‍കുന്നത്.
190-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ബിസിനസ്.