സുപ്രീം കോടതിയില്‍ ഡിഎഎംഇപിഎലിന് പണി കിട്ടി; പ്രതിഫലനം ഓഹരി വിപണിയിലും

  • വിധിക്ക് പിന്നാലെ ഓഹരി വിപണിയില്‍ കൂപ്പ് കുത്തി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍.
  • 20 ശതമാനമാണ് ഇടിവ്
  • കൈപ്പറ്റിയതടക്കം 8000 കോടി രൂപ ഡിഎംആര്‍സിയ്ക്ക് നല്‍കാന്‍ സുപ്രീം കോടതി

Update: 2024-04-10 08:17 GMT

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്  ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ഉപസ്ഥാനമായ ഡെല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിന് (ഡിഎഎംഇപിഎല്‍) സുപ്രീം കോടതിയുടെ പ്രഹരം. ഡിഎഎംഇഎപിലിന് 8000 കോടി രൂപ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) നല്‍കണമെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഢ് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്ഥാവിച്ചത്.

2008 ലാണ് ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സെക്ടര്‍ 21 ദ്വാരക വരെയുള്ള എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍ 30 വര്‍ഷത്തേക്ക് രൂപകല്‍പ്പന ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും കമ്മീഷന്‍ ചെയ്യുന്നത് പരിപാലിക്കുന്നതിനുമായി ഡിഎംആര്‍സിയും ഡിഎഎംഇപിഎലും കരാറില്‍ ഏര്‍പ്പെട്ടത്.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സിയും സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുമതല ഡിഎഎംഇപിഎലുമായിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 2012 ല്‍ ഡിഎഎംഇപിഎല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു.

പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍രെ ചുമതലയുള്ള ഡിഎംആര്‍സിയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് 2013 ല്‍ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം പ്രവര്‍ത്തനങ്ങ പുനരാരംഭിച്ചെങ്കിലും ജൂണില്‍ ഡിഎഎംഇപിഎല്‍ പദ്ധതി ഉപേക്ഷിച്ചു. എന്ന്ല്‍ ഇതിനെതിരെ ഡിഎംആര്‍സി ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ വിധി ഡിഎഎംഇപിഎലിന് അനുകമായാണ് വന്നത്.

2017ല്‍ ഡിഎംആര്‍സി 2,782.33 കോടി രൂപ ഡിഎഎംഇപിഎലിന് നല്‍കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ ഡിഎംആര്‍സി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. എന്നിരുന്നാലും, 'ഇന്ത്യയുടെ പൊതുനയത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് പിന്നീട് ആര്‍ബിട്രല്‍ ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി.

ഇതിനെ തുടര്‍ന്നാണ് ഡിഎഎംഇപില്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2021-ല്‍, ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ വിധികളെ വെല്ലുവിളിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിക്കുകയും നഷ്ടപരിഹാരതുക ശരിവെക്കുകയും ചെയ്തു കൊണ്ട് വിജയം അനില്‍ അംബാനി നേടി.

എന്നാല്‍ ഡിഎംആര്‍സി ക്യുറേറ്റീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഇതിന്‍മേലാണ് ഇപ്പോള്‍ സു്പ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. 2017 ലെ ഉത്തരവ് നടപ്പാക്കാന്‍ ഡിഎഎംഇപില്‍ ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. 2021 ല്‍ ആര്‍ബിട്രല്‍ വിധി പ്രകാരമുള്ള തുക 7,045.41 കോടി രൂപയായി ഉയര്‍ന്നു.

ഡിഎംആര്‍സി അപ്പോഴേക്കും 1000 കോടി രൂപ അടച്ചിരുന്നു. എന്നാല്‍ ആര്‍ബിട്രല്‍ തുക മനല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഡിഎംആര്‍സി കോടതിയെ അറിയിച്ചിരുന്നു ഇതോടെ 8000 കോടി രൂപയായിരുന്നു ആര്‍ബിട്രല്‍ വിധി പ്രകാരമുള്ള തുക.



Tags:    

Similar News