ട്രില്യണ്‍ ഡോളര്‍ സ്വപ്‌നങ്ങളുമായി റീട്ടെയില്‍ വിപണി

  • പത്ത് വര്‍ഷത്തിനുള്ളില്‍ ചില്ലറവിപണന മേഖല രണ്ട് ട്രില്യണ്‍ ഡോളറിലെത്തും
  • സമ്പാദ്യത്തിലെ വര്‍ധനവ് മേഖലയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു
  • കോവിഡിനുശേഷം വരുമാന വര്‍ധനയില്‍ സമൂഹം ശ്രദ്ധകേന്ദ്രീകരിക്കുന്നു

Update: 2024-02-29 06:18 GMT

ട്രില്യണ്‍ ഡോളര്‍ സ്വപ്‌നങ്ങളുടെ സുഗന്ധവുമായാണ് ഇന്ത്യയിലെ റീട്ടെയില്‍ വിപണിയുടെ മുന്നേറ്റം. പത്ത് വര്‍ഷത്തിനുള്ളില്‍ ഈ മേഖല നിലവിലുള്ളതിന്റെ ഇരട്ടിയിലധികം മുന്നേറുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ അക്കമിട്ടു വ്യക്തമാക്കുന്നു. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും (ബിസിജി) റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമാണ് (ആര്‍എഐ) പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതായത് 2023-ല്‍ 820-840 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിപണി, ഒരു ദശകത്തിനുള്ളില്‍ രണ്ട് ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

റീട്ടെയില്‍ മേഖല വരുന്ന ദശകത്തില്‍ 9-10 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിവിധ ഏജന്‍സികളുടെയും അസോസിയേഷനുകളുടെയും പ്രതീക്ഷ. ചെലവിനുശേഷം ബാക്കിവരുന്ന പണത്തിന്റെ സ്ഥിരമായ വളര്‍ച്ച, അനുഭവങ്ങള്‍ക്കായുള്ള ചെലവുകള്‍, സമ്പാദ്യത്തിലെ വര്‍ധനവ് തുടങ്ങിയവ മേഖലയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

സമീപകാല പാദങ്ങളിലെ പ്രകടനം മന്ദഗതിയിലാണെങ്കിലും, രാജ്യത്ത് സംഘടിത റീട്ടെയില്‍ സ്ഥിരമായി വേഗത്തിലുള്ള വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്. പ്രതിശീര്‍ഷ വരുമാനത്തിലെ സ്ഥിരമായ വളര്‍ച്ചയ്ക്ക് പുറമെ, ഉപഭോക്തൃ ചെലവുകളിലേക്കുള്ള മാറ്റവും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. സാമ്പത്തിക വര്‍ഷം 2018നും 23നും ഇടയില്‍ ചരക്ക് മേഖല 8-9 വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പടുത്തിയിരുന്നു. ഈ കാലയളവില്‍ സേവനമേഖല 11-13 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.

സമ്പാദ്യത്തിലും വര്‍ധനയുണ്ടായി. എസ്‌ഐപികളിലേക്കുള്ള സംഭാവന 2021-മുതല്‍ 28 ശതമാനമാണ് വര്‍ധിച്ചത്. 2022 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ ഡിമാറ്റ് അക്കൗണ്ടുകളില്‍ 30 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ ഇന്‍ഷ്വറന്‍സ് മേഖലയിലും ഈ വളര്‍ച്ച പ്രകടമാണ്.

വിതരണ മേഖലയിലും സ്ഥിരമായ വളര്‍ച്ച ഈ വളര്‍ച്ചാ അവസരത്തെ സ്വാധീനിക്കുന്നത് തുടരുമെന്നമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം ചെറിയ സ്റ്റോറുകള്‍ കൂടുതലായി ആരംഭിക്കുന്നതിന് കാരണമായി. ടയര്‍ ഒന്നുമുതല്‍ നാല് വരെയുള്ള നഗരങ്ങള്‍ ഉപഭോഗം വര്‍ധിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

ഇ-കൊമേഴ്സ് വരും വര്‍ഷങ്ങളില്‍ 20-25 ശതമാനം വളര്‍ച്ച നേടുമെന്നും 2028 ഓടെ റീട്ടെയില്‍ വിപണിയില്‍ 13-15 ശതമാനം വിഹിതം നേടുമെന്നും പ്രവചിക്കപ്പെടുന്നു.

വരും ദശകത്തില്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത അനുഭവം നല്‍കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രയോജനപ്പെടുത്തുക, മൂല്യ ശൃംഖലയുടെ കാര്യക്ഷമത അണ്‍ലോക്ക് ചെയ്യുക, വരുമാന സ്ട്രീമുകള്‍ വര്‍ധിപ്പിക്കുന്നതിന് പങ്കാളിത്തം ഉയര്‍ത്തുക എന്നിവയും ചില്ലറ വ്യാപാരികള്‍ക്കായി റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു.

Tags:    

Similar News