'റെമ്മിറ്റന്‍സ് കോസ്റ്റ്' 2027 ഓടെ 3% ആയി കുറയ്ക്കാന്‍ സാധ്യത

  • 2021-ല്‍ 87 ബില്യണ്‍ ഡോളര്‍ പണമാണ് വിദേശത്തു നിന്നും രാജ്യത്തേക്ക് അയച്ചത്

Update: 2023-01-15 12:17 GMT

ഡെല്‍ഹി: വിദേശത്തു നിന്നും ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള ചെലവ് (റെമ്മിറ്റന്‍സ് കോസ്റ്റ്) 2027 ഓടെ ശരാശരി മൂന്ന് ശതമാനമായി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഏകദേശം ആറ് ശതമാനത്തോളമാണ് ഒരു ഇടപാടിനുള്ള ചെലവ്. ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പണമയക്കാനുള്ള ഉയര്‍ന്ന നിരക്ക് കുറയ്ക്കുന്നതിന് ജി20 നേതാക്കള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും, 2027ഓടെ ഇത് ശരാശരി മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സാമ്പത്തിക ഉപദേഷ്ടാവ് ചഞ്ചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

2021-ല്‍ 87 ബില്യണ്‍ ഡോളര്‍ പണമാണ് വിദേശത്തു നിന്നും രാജ്യത്തേക്ക് അയച്ചത്. ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിക്കുന്ന കുറഞ്ഞ-ഇടത്തരം വരുമാനമുള്ള രാജ്യമാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയ്ക്കു പിന്നില്‍ ചൈനയും, മെക്‌സിക്കോയുമാണ്.

ചൈനയുടെയും മെക്‌സിക്കോയുടെയും വിദേശത്തു നിന്നുള്ള പണ ലഭ്യത 53 ബില്യണ്‍ ഡോളറാണ്. ഫിലിപ്പീന്‍സ് 36 ബില്യണ്‍ ഡോളര്‍, ഈജിപ്ത് 33 ബില്യണ്‍ യുഎസ് ഡോളര്‍ എന്നിവയാണ് വിദേശ പണ ലഭ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍.

Tags:    

Similar News