റെയില്‍വേയില്‍ വർധിച്ച ഡിഎ

  • കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് ബോര്‍ഡിന്റെ പ്രഖ്യാപനം

Update: 2023-10-24 11:45 GMT

റെയില്‍വേ ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത 2023 ജൂലൈ ഒന്നു മുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഈ മാസം 23 ന് ജനറല്‍ മാനേജര്‍മാര്‍ക്കും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ച് ബോര്‍ഡ് രേഖാമൂലം അറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎയില്‍ 4 ശതമാനം വര്‍ധന ഉള്‍പ്പെടെ 15,000 കോടി രൂപയുടെ ബോണസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി, അഞ്ച് ദിവസത്തിന് ശേഷമാണ് ബോര്‍ഡിന്റെ പ്രഖ്യാപനം.

ഗവണ്‍മെന്റ് അംഗീകരിച്ച ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ലഭിക്കുന്ന വേതനമാണ് 'അടിസ്ഥാന ശമ്പളം' എന്നത്. 'എന്നാല്‍ പ്രത്യേക ശമ്പളം പോലെയുള്ള മറ്റേതെങ്കിലും വേതന രീതികള്‍ ഇതില്‍ ഉള്‍പ്പെടില്ല. ജീവനക്കാര്‍ക്ക് അവരുടെ അടുത്ത ശമ്പളത്തില്‍ ജൂലൈ മുതല്‍ കുടിശ്ശികയോടൊപ്പം വര്‍ധിപ്പിച്ച ഡിഎ ലഭിക്കും. ദീപാവലിക്ക് മുമ്പുള്ള പ്രഖ്യാപനത്തെ റെയില്‍വേ ജീവനക്കാരുടെ സംഘടനകള്‍ സ്വാഗതം ചെയ്തു.

'ജൂലൈ മുതല്‍ ഡിഎ ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ളതിനാല്‍ അത് നേടുന്നത് ജീവനക്കാരുടെ അവകാശമാണ്. എന്നാല്‍, ദീപാവലിക്ക് മുമ്പ് അതിന്റെ പേയ്മെന്റ് പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു,' ഓള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശിവ ഗോപാല്‍ മിശ്ര പറഞ്ഞു. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഡിഎ നല്‍കുന്നതെന്നും പണപ്പെരുപ്പം നിര്‍വീര്യമാക്കുകയാണ് ലക്ഷ്യമെന്നും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ ജനറല്‍ സെക്രട്ടറി എം രാഘവയ്യ പറഞ്ഞു.

കോവിഡ് മൂലം സര്‍ക്കാര്‍ മരവിപ്പിച്ച 2020 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ ഡിഎ നല്‍കാനുള്ള ആവശ്യം മുന്‍നിര്‍ത്തി സര്‍ക്കിരല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News