താരമായി 'കാംപ' ഉശിരൻ മറുപണിയുമായി പെപ്സിയും കൊക്കകോളയും

കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും

Update: 2024-10-24 11:41 GMT

ഇന്ത്യൻ സോ‌‌ഫ്റ്റ് ഡ്രിങ്സ് വിപണിയിൽ കനത്ത മത്സരം നടക്കുകയാണ്. ശീതള പാനീയ വിപണിയിലെ ആഗോള ഭീമന്‍മാരായ കൊക്കകോള, പെപ്സി എന്നിവക്കൊപ്പം  മുകേഷ് അംബാനിയുടെ കാംപ എന്ന ബ്രാന്റുമാണ് ഇപ്പോൾ അങ്കത്തട്ടിലുള്ളത്. വിപണിയിലെ അഗ്രഗണ്യന്‍മാരെ പൂട്ടാന്‍ വില 50 ശതമാനം കുറച്ചാണ് കാംപ രംഗത്തെത്തിയിരിക്കുന്നത്. 

റിലയൻസിന്റെ കാംപ ബ്രാൻഡ് വിപണിയിൽ ആധിപത്യം സ്ഥാപിച്ചതോടെ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ഇറക്കാൻ പെപ്സിയും കൊക്ക കോളയും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പത്തു രൂപയുടെ ഗ്ലാസ് ബോട്ടിൽ പാനീയങ്ങൾ പുറത്തിറക്കാനാണ് കൊക്കക്കോള ആലോചിക്കുന്നത്. പ്രധാനമായും ടയർ ടൂർ നഗരങ്ങളിലാവും ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക. ഇതിനുപുറമെ പ്രാദേശിക ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കാനും ആലോചിക്കുന്നുണ്ട്. 

250 മില്ലി കുപ്പികള്‍ 10 രൂപയ്ക്ക് ആണ് കാംപ വില്‍ക്കുന്നത്. അതേസമയം കൊക്കകോളയും പെപ്സികോയും ഇതേ അളവിലുള്ള കുപ്പികള്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. കൂടാതെ കാംപ 500 മില്ലി കുപ്പികള്‍ 20 രൂപയ്ക്ക് വിൽക്കുമ്പോൾ  30 രൂപക്കും, 40 രൂപക്കും ആണ് കൊക്കകോളയും പെപ്സിയും ഇതേ കുപ്പികള്‍ വില്‍ക്കുന്നത്. എന്തായാലും വില കുറച്ച് ശീതള പാനീയ വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കൊക്കകോളയും  പെപ്സിയും.

Tags:    

Similar News