മിന്ത്രയും നെക്‌സ്റ്റും കൈകോര്‍ക്കുന്നു
- ലോകത്തെ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ.
- പ്രാരംഭ വര്‍ഷങ്ങള്‍ക്ക് ശേഷം ഓഫ്‌ലൈന്‍ സ്റ്റോര്‍ പരിഗണനയില്‍
- 10 ല്‍ പരം നഗരങ്ങളില്‍ സ്റ്റോറുകള്‍ തുടങ്ങും
യുകെയിലെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയിലറായ നെക്‌സ്റ്റിന്റെ ഫ്രാഞ്ചൈസി അവകാശങ്ങള്‍ സ്വന്തമാക്കി മിന്ത്ര. അന്താരാഷ്ട്ര ഫാഷന്‍ രംഗ്തത്േക്ക് ചുവടുവച്ചിരിക്കുകയാണ് മിന്ത്ര. ഒപ്പം വസ്ത്ര വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്ന റിലയന്‍സ്, ടാറ്റ തുടങ്ങിയ ആഭ്യന്തര കമ്പനികളുമായി കിടമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് നെക്സ്റ്റ്്്.
യുകെയിലെ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡാണ് നെക്സ്റ്റ്. ഇതിന്റെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അവകാശം മിന്ത്രയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ഇ-ടെയ്ലര്‍ നെക്സ്റ്റിന്റെ ഓമ്നി-ചാനല്‍ സാന്നിധ്യവും ഇന്ത്യയില്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. മിന്ത്ര പ്ലാറ്റ്ഫോമിലെ ശക്തമായ ഓണ്‍ലൈന്‍ സാന്നിധ്യത്തോടൊപ്പം ഇടപാടിന്റെ ഭാഗമായി, മിന്ത്രയുടെ മൊത്തവ്യാപാരം ഇന്ത്യയില്‍ നെക്സ്റ്റ് ബ്രാന്‍ഡഡ് സ്റ്റോറുകള്‍ സ്ഥാപിക്കും. ഡെല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലായിരിക്കും 10 ഓളം നെക്‌സ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കുക.
ഈ ഫ്രാഞ്ചൈസിയിലൂടെ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ വളര്‍ച്ച നേടുന്നതിന്റെ അടുത്ത തലത്തിലേക്ക് പ്രവേശിക്കുന്നതിന് ആഗ്രഹിക്കുന്നതായി മിന്ത്ര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നന്ദിത സിന്‍ഹ പറഞ്ഞു. അതേസമയം മിന്ത്രയുമായുള്ള പങ്കാളിത്തത്തില്‍ അവേശഭരിതരാണെന്ന് നെക്സ്റ്റ് ചീഫ് എക്‌സിയക്യൂട്ടിവ് സൈമണ്‍ വോള്‍ഫ്‌സണ്‍ പറഞ്ഞു.