മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ ഡിസംബര്‍ 18 ന്; ലക്‌ഷ്യം 960 കോടി രൂപ

Update: 2023-12-12 12:25 GMT

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് അനുബന്ധ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഡിസംബര്‍ 18 ന് 960 കോടി രൂപയുടെ ഐപിഒ പുറത്തിറക്കും. കന്നി പബ്ലിക് ഇഷ്യു ഡിസംബര്‍ 20 ന് അവസാനിക്കും.റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഏകദിന ലേലം ഡിസംബര്‍ 15 ന് തുറക്കും.

മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ 760 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 200 കോടി രൂപ വരെയുള്ള ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) എന്നിവ ഉള്‍പ്പെടുന്നു.

ഒഎഫ്എസ് വഴി ഓഹരികള്‍ വില്‍ക്കുന്നവര്‍ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ ഡബ്‌ളിയുഐവി ലിമിറ്റഡ്, പ്രൊമോട്ടര്‍മാരാണ്. പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം ഭാവി മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി അടിത്തറ വെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഡെല്‍ഹി ആസ്ഥാനമായുള്ള മുത്തൂറ്റ് മൈക്രോഫിന്‍ പ്രമോട്ട് ചെയ്യുന്നത് മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ്. ഇത് മൂന്നാമത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ കമ്പനിയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനവുമാണ്.

ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

Also Read : 110 കോടി ലാഭം നേടി മൈക്രോഫിനാന്‍സ്


Tags:    

Similar News