മണ്‍സൂണ്‍ ചതിക്കില്ല; മഴയുമായി ലാ നിനയെത്തും
- മണ്‍സൂണ്‍ ജൂണ്‍ 1 ന് തന്നെ. ജൂലൈ 15 ഓടെ രാജ്യം മുഴുവന്‍.
- ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തന്നെ നെടും തൂണാണ് മണ്‍സൂണ്‍
- മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തുന്നതാണ് എല്‍ നിനോ എങ്കില്‍ നേരെ വിപരീതമാണ് ലി നിനോ.
ഇത്തവണ മണ്‍സൂണ്‍ ജൂണില്‍ തന്നെയെത്തുമെന്ന് കാലാവസ്ഥാ പ്രവചന കമ്പനിയായ സ്‌കൈമാറ്റ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മണ്‍സൂണ്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ നല്ല മഴയും മഹാരാഷ്ട്ര, മധ്യപ്രദേശ് മേഖലകളില്‍ മിതമായ മളയും ലഭിച്ചേക്കും. ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, എന്നിവിടങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കഴ കുറവായിരിക്കും അനുഭവപ്പെടുകയെന്നുമാണ് സ്‌കൈമെറ്റ് പ്രവചനം.
മണ്‍സൂണ്‍ സീസണിന്റെ ആദ്യ പകുതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ നിനോ പ്രതിഭാസം അതിവേഗം ലാ നിനയിലേക്ക് മാറുകയാണ്. ലാ നിന മണ്‍സൂണ്‍ പ്രവാഹം കൂടുതല്‍ ശക്തമാക്കും. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സൂപ്പര്‍ എല്‍ നിനോയില്‍ നിന്ന് ശക്തമായ ലാ നിനയിലേക്കുള്ള മാറ്റം 'മാന്യമായ മണ്‍സൂണ്‍' സമ്മാനിക്കുന്നു,' സ്‌കൈമെറ്റ് എംഡി ജതിന്‍ സിംഗ് പറഞ്ഞു. എന്നിരുന്നാലും എല്‍ നിനോ പ്രതിഭാവം വരുത്തുന്ന ആഘാതങ്ങള്‍ മണ്‍സൂണിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ (ലോംഗ് പിരീഡ് ആവറേജ്) എല്‍പിഎ 868.6 മില്ലിമീറ്ററാണ്. എല്‍പിഎയുടെ 96-104 ശതമാനം മഴ സാധാരണമായി കണക്കാക്കുന്നു.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയുടെ വാര്‍ഷിക മണ്‍സൂണിന്റെ 70 ശതമാനവും നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ മാത്രമല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ജീവവായുവാണ് മണ്‍സൂണ്‍. മണ്‍സൂണ്‍ കാലാവസ്ഥ വഴി ഇന്ത്യന്‍ ജിഡിപിയിലേക്ക് 14 ശതമാനം സംഭാവന നല്‍കുന്നുണ്ട്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നും മധ്യ പടിഞ്ഞാറന്‍ ഉപദ്വീപ് പ്രദേശങ്ങള്‍ കടുത്ത ആഘാടം അഭിമുഖീകരിക്കുമെന്നുമാണ് ഇന്ത്യന്‍ മെറ്റിറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) പ്രവചിക്കുന്നു. സാധാരണ വേനല്‍ ചൂടിനേക്കാള്‍ കൂടുതലായിരിക്കും ഇക്കാലങ്ങളിലെ ചൂടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
എല്‍ നിനോ
കിഴക്കന്‍ ഭൂമധ്യ രേഖയോടടുത്ത് ശാന്ത സമുദ്ര ജലത്തിന്റെ അസാധാരമായ ചൂടാണ് എല്‍നിനോയുടെ സവിശേഷത. ഇത് മൂലം ഇന്ത്യയില്‍ എല്‍നിനോ വരള്‍ച്ചയാണ് സമ്മാനിക്കുന്നതെങ്കില്‍ മറു വശത്ത് യൂറോപ്പിലോ അമേരിക്കയിലേ കൊടു മഴയായിരിക്കും. 201-16 ലായിരുന്നു ഏറ്റവും കടുത്ത എല്‍നിനോ പ്രതിഭാസമുണ്ടായത്. 2017-18 ല്‍ ഇത് തീര്‍ത്തും ദുര്‍ബലമായിരുന്നു.
ലാ നിന
2020 മുതലാണ് എല്‍ നിന അനുഭവപ്പെടാന്‍ തുടങ്ങിയത്. ഭൂമിയിലാകെ താരതമ്യേന തണുന്ന കാലാവസ്ഥയ്ക്ക് കാരണമാകുന്ന പ്രതിഭാസമാണ് ലാ നിന. ലാ നിന വര്‍ഷങ്ങളില്‍ മണ്‍സൂണ്‍ പ്രവാഹം കൂടുതല്‍ ശക്തമാകും. കൂടാതെ, സൂപ്പര്‍ എല്‍ നിനോയില്‍ നിന്ന് ശക്തമായ ലാ നിനയിലേക്കുള്ള മാറ്റം മികച്ച മണ്‍സൂണിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.