വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ജനുവരി പത്തുമുതല്‍

  • നിക്ഷേപക സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
  • വൈബ്രന്റ് ഗുജറാത്ത് നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം

Update: 2023-10-06 12:30 GMT

ആഗോള വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 10 ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ അറിയിച്ചതാണ് ഇക്കാര്യം. ഗുജറാത്തിനെ ഏറ്റവും അനുകൂലമായ നിക്ഷേപ കേന്ദ്രമായി ഉയര്‍ത്തിക്കാട്ടി, ദേശീയ തലസ്ഥാനത്ത് റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.

ഉച്ചകോടിയില്‍ പങ്കെടുത്ത് അതിന്റെ വലിയ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി ആഗോള ബിസിനസുകളെ ക്ഷണിച്ചു.

'ഭാവിയിലേക്കുള്ള കവാടം' എന്ന പ്രമേയവുമായി നടക്കുന്ന ഉച്ചകോടി, 'വിക്ഷിത് ഭാരത് @2047' എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പട്ടേല്‍ പറഞ്ഞു.

ആഗോളതലത്തിലുള്ള എതിരാളികള്‍ക്കൊപ്പം, ഗുജറാത്തുമായി അതിന്റെ 'വലിയ വളര്‍ച്ചാ സാധ്യത'ക്കായി ഇടപഴകാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഉച്ചകോടി 'സുവര്‍ണ്ണാവസരം' നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

'ക്രിയാത്മകവും നയപരവുമായ സമീപനം, അനായാസം ബിസിനസ്സ് ചെയ്യാനുള്ള സൗകര്യം, നിക്ഷേപക സൗഹൃദ മനോഭാവം, ശക്തമായ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കാരണം, ഗുജറാത്ത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി നിക്ഷേപത്തിന് ഏറ്റവും മുന്‍ഗണനയുള്ള സ്ഥലമാണ്,' മുഖ്യമന്ത്രി പറഞ്ഞു.

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പത്താം പതിപ്പ് 2024 ജനുവരി 10 മുതല്‍ 12 വരെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലാണ് നടക്കുക.

2003ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിന് തുടക്കം കുറിച്ചത്.

നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ഒരു ഔട്ട്റീച്ച് ഇവന്റ് എന്തായിരിക്കണം എന്നതിന് മറ്റുസംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടികള്‍. മറ്റ് പല സംസ്ഥാനങ്ങളും ഇതേ മാതൃക പിന്തുടരുന്നതില്‍ സന്തോഷമുണ്ടെന്നും ഡിപിഐഐടി സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.

Tags:    

Similar News