മൈക്രോണ്‍ ചിപ്പ് പ്ലാന്റ് നാഴികക്കല്ലാകും

  • പ്ലാന്റ് സ്ഥാപിക്കുന്നത് ഗുജറാത്തിലെ സാനന്ദില്‍
  • ഈ പദ്ധതി കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കും
;

Update: 2023-09-23 06:47 GMT
micron,chip plant | semiconductor plant | Rajeev Chandrasekhar | micron plant
  • whatsapp icon

രാജ്യത്തെ സംബന്ധിച്ചിടത്തോളം മൈക്രോണ്‍ ചിപ്പ് പ്ലാന്റ് ഒരു വലിയ നാഴികക്കല്ലായിരിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ സാനന്ദില്‍ മൈക്രോണ്‍ സെമികണ്ടക്റ്റര്‍  പ്ലാന്റിന്റെ തറക്കല്ലിടല്‍ ചടങ്ങിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഇന്ത്യയിലെ സെമികണ്ടക്റ്റര്‍ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെയും പരിണാമത്തെയും കുറിച്ചുള്ള സൂചനകള്‍ മറ്റ് നിക്ഷേപകര്‍ക്ക് നൽകുന്നു . അതുവഴി കൂടുതല്‍ നിക്ഷേപം ഈ മേഖലയില്‍ വരാനുള്ള സാഹചര്യവും ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സെമികണ്ടക്റ്റര്‍ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ വിതരണ ശൃംഖലയിലെ നിക്ഷേപവും വളര്‍ച്ചയും വിലയിരുത്തുന്നതിന് ഇത് ഒരു മികച്ച അവസരമാണ്. ഇന്ത്യ ആഗോളതലത്തില്‍ സെമികണ്ടക്റ്ററിലും, അനുബന്ധ വ്യവസായങ്ങളിലും  ഒരു വിശ്വസനീയ പങ്കാളിയായി മാറുകയുമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ജിഡിപിയുടെ 20ശതമാനത്തിലേക്ക് എത്തിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇതിന് മൈക്രോണിന്റെ തുടക്കം ഒരുവലിയ നാഴികക്കല്ലാണ്. മറ്റ് പല രാജ്യങ്ങളും 20-25 വര്‍ഷമെടുക്കുകയും ഇരുപതിനായിരം കോടി ഡോളര്‍ ചിലവഴിക്കുകയും വിജയിക്കാതിരിക്കുകയും ചെയ്തിടത്തു,  അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ വിജയിച്ചുകയറും ' മന്ത്രി പറഞ്ഞു.

ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ച് മൂന്നുമാസത്തിനകമാണ് യുഎസ് ആസ്ഥാനമായ സെമികണ്ട്കറ്റര്‍ സ്ഥാപനമായ  മൈക്രണ്‍ ടെക്‌നോളജി 22,500 കോടി മുതൽ മുടക്കുള്ള  യൂണിറ്റിനായി സാനന്ദില്‍ ഭൂമി പൂജ നടത്തുന്നത്. 

Tags:    

Similar News