വിപുലീകരണത്തിന് തയ്യാറെടുത്ത് സ്‌നിച്ച് മെന്‍സ് ഫാഷന്‍
- രണ്ട് വര്‍ഷം മുമ്പാണ് കമ്പനി ആപ്പ് പുറത്തിറക്കിയത്
- . 2023 സാമ്പത്തിക വര്‍ഷത്തില്‍ 110 കോടി രൂപയാണ് നേടിയത്,
പുരുഷന്മാരുടെ ഫാഷന്‍ ബ്രാന്‍ഡായ സ്‌നിച്ച് വിപുലീകരിക്കാനൊരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം ചെറു നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതല്‍ ഷോപ്പുകള്‍ തുറക്കും. സൂറത്ത്, മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളിലായി എട്ടോളം സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഒന്നും രണ്ടും നിര നഗരങ്ങളില്‍ കമ്പനിക്ക് നല്ല സാന്നിധ്യമുണ്ടെന്ന് സ്‌നിച്ച് സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് ദുംഗര്‍വാള്‍ പറഞ്ഞു. നിലവില്‍ മുംബൈ, പൂനെ, ഡെല്‍ഹി എന്‍സിആര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ കമ്പനിയുടെ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറ.
'കൂടുതല്‍ ഇടങ്ങളിലേക്ക് ആഴത്തില്‍ വേരൂന്നുകയാണ് കമ്പനിയുടെ ലക്ഷ്യം. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 22 സ്റ്റോറുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്,' സിദ്ധാര്‍ത്ഥ് പറഞ്ഞു.
2019 ല്‍ ബി2ബി കമ്പനിയായ തുടക്കം കുറിച്ച ഫാഷന്‍ ബ്രാന്‍ഡ് 250 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. 'അറ്റവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2020 -21 -ല്‍ ഞങ്ങള്‍ 11 കോടി രൂപ നേടി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 44 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. 2020 -23 സാമ്പത്തിക വര്‍ഷത്തില്‍ 110 കോടി രൂപയാണ് നേടിയത്, ' അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് കമ്പനി ആപ്പ് പുറത്തിറക്കിയത്. രണ്ട് ദശലക്ഷത്തിലധികം ഡൗണ്‍ലോഡിംഗ് നടന്നിട്ടുണ്ട്. വരുമാനത്തിന്റെ 50 ശതമാനവും വരുന്നത് ഇത് വഴിയാണ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് എത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 2028 -29 വർഷത്തില്‍ ഐപിഒയും കമ്പനി ലക്ഷ്യമിടുന്നു.