ആന്ധാപ്രദേശില്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്
- മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലിയും കൂടിക്കാഴ്ച നടത്തി
- വിശാഖപട്ടണത്തില്‍ 8 സ്‌ക്രീന്‍ ഐമാക്സ് മള്‍ട്ടിപ്ലക്സും വിജയവാഡയിലും തിരുപ്പതിയിലും അത്യാധുനിക ഹൈപ്പര്‍മാര്‍ക്കറ്റുകളും ഗ്രൂപ്പ് സ്ഥാപിക്കും
- നിലവില്‍ ലോകത്തെ 25 രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു
യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ആന്ധ്രാപ്രദേശില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാള്‍ എന്നിവയ്ക്കൊപ്പം ആധുനിക ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റികസ്് കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എംഎ പറഞ്ഞു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സാഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ യൂസഫലി പറഞ്ഞു, 'ഞങ്ങളുടെ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു' എന്ന് കുറിച്ചു.
വിശാഖപട്ടണത്തില്‍ 8 സ്‌ക്രീന്‍ ഐമാക്സ് മള്‍ട്ടിപ്ലക്സും വിജയവാഡയിലും തിരുപ്പതിയിലും അത്യാധുനിക ഹൈപ്പര്‍മാര്‍ക്കറ്റുകളും ലുലു ഗ്രൂപ്പ് സ്ഥാപിക്കും. ഇത് കൂടാതെ ആന്ധ്രാപ്രദേശില്‍ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക് സെന്ററുകളും സ്ഥാപിക്കുമെന്ന് അദ്ദേഹം കുറിച്ചു.
തനിക്ക് നായിഡുവുമായി 18 വര്‍ഷത്തെ സാഹോദര്യ ബന്ധമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയെ ടാഗ് ചെയ്തു.
നേരത്തെ എക്സിലെ ഒരു പോസ്റ്റില്‍, ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എംഎയ്ക്കൊപ്പം ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയ യൂസഫലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് നായിഡു അപ്ഡേറ്റ് ചെയ്തിരുന്നു. ഗ്രൂപ്പിന്റെ പ്രതിനിധികളുമായി അമരാവതിയില്‍ വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
സംസ്ഥാന ഗവണ്‍മെന്റിന്റെ 'സാധ്യമായ എല്ലാ സഹകരണവും പിന്തുണയും' ഉറപ്പുനല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു, 'എന്റെ സുഹൃത്തിന്റെ ശ്രമങ്ങളില്‍ ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു, ആന്ധ്രാപ്രദേശിന്റെ വികസനത്തിനായി ഫലപ്രദമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.'
8 ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള അബുദാബി ആസ്ഥാനമായ ഗ്രൂപ്പിന് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഷോപ്പിംഗ് മാള്‍ വികസനം, സാധനങ്ങളുടെ നിര്‍മ്മാണം, വ്യാപാരം, ഹോസ്പിറ്റാലിറ്റി ആസ്തികള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവ വരെയുള്ള വിവിധ ബിസിനസ്സുകളില്‍ സാന്നിധ്യമുണ്ട്. നിലവില്‍ ലോകത്തെ 25 രാജ്യങ്ങളില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.