ലോകകപ്പ്: ആരാധകരെ ആകര്‍ഷിക്കാന്‍ ജിയോയും എയര്‍ടെലും

  • ഒന്നിലധികം പ്ലാനുകളാണ് ഇരുകമ്പനികളും അവതരിപ്പിച്ചത്
  • ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണാം

Update: 2023-10-06 09:30 GMT

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായതോടെ ആരാധകരെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും. റിലയന്‍സ് ജിയോ ഡിസ്‌നി + ഹോട്ട്സ്റ്റാറിനൊപ്പം ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. അതുവഴി ഉപയോക്താക്കള്‍ക്ക് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ കഴിയും.

ഭാരതി എയര്‍ടെല്‍ രണ്ട് പ്ലാനുകളാണ് അവതരിപ്പിച്ചത്. അതില്‍ 99 രൂപയ്ക്ക് 2 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും 49 രൂപയ്ക്ക് ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 6 ജിബി അധിക ഡാറ്റയും ഉള്‍പ്പെടുന്നു.

ജിയോ , ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ്, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈലിലേക്കുള്ള സബ്സ്‌ക്രിപ്ഷന്‍ എന്നിവയ്ക്കൊപ്പം  പ്രതിമാസ, ത്രൈമാസ, വാര്‍ഷിക പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ജിയോയുടെ അടിസ്ഥാന പ്ലാനിന് 328 രൂപയാണ് വില, കൂടാതെ 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും 3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും ലഭിക്കും.

കൂടാതെ, ജിയോ 758 രൂപ പ്ലാനും അവതരിപ്പിച്ചു, അത് 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും ഉണ്ടാകും.

അതുപോലെ, 388 രൂപയും 808 രൂപയും വിലയുള്ള പ്ലാനുകള്‍ യഥാക്രമം 28, 84 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 3 മാസത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും ലഭിക്കും.

Tags:    

Similar News