ഇന്ത്യയുടെ ആയുർവേദ ഉൽപ്പന്ന വിപണി 28 സാമ്പത്തിക വർഷത്തോടെ 16.27 ബില്യൺ ഡോളർ അഥവാ 1.2 ലക്ഷം കോടി രൂപ ആയി ഉയരുമെന്ന് പഠനം. 7 ബില്യൺ ഡോളർ അഥവാ 57,450 കോടി രൂപയുടേതാണ് നിലവിലെ വിപണി.
പ്രാദേശികവും അന്തർദേശീയവുമായ വിപണികളിൽ പ്രകൃതിദത്തമായ ഔഷധങ്ങളുടെ ആവശ്യകത, ആയുർവേദ മെഡിക്കൽ പ്രാക്ടീഷണർമാരുടെ വർദ്ധനവ്, സർക്കാർ സംരംഭങ്ങൾ, പുതിയ സംരംഭകരുടെ ആവിർഭാവം എന്നിവ കാരണം ആയുർവേദ ഉൽപ്പന്ന വിപണി ഗണ്യമായ വളർച്ച കൈവരിച്ചതായി ആയുർവേദ ടെക് സ്റ്റാർട്ടപ്പ് നിരോഗ് സ്ട്രീറ്റ് പറഞ്ഞു.
ഇന്ത്യയിലെ ആയുർവേദ ഉൽപ്പന്ന വിപണി ഗണ്യമായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു സർവേയെ ഉദ്ധരിച്ച് നിരോഗ്‌സ്ട്രീറ്റ് പറഞ്ഞു, 28 സാമ്പത്തിക വർഷത്തോടെ വിപണി മൂല്യം 1,20,660 കോടി രൂപയായി (16.27 ബില്യൺ ഡോളർ) ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ.
സർവേ പ്രകാരം, ആയുർവേദ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള മൊത്തത്തിലുള്ള വിപണി 2023 മുതൽ 2028 വരെ 15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. 22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ആയുർവേദ ഉൽപ്പാദനത്തിൻ്റെ മൂല്യം 89,750 കോടി രൂപ (11 ബില്യൺ യുഎസ് ഡോളർ) ആയിരുന്നെന്ന് സർവേ കണക്കാക്കുന്നു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, കേരളം എന്നീ 10 സംസ്ഥാനങ്ങളിലായി 7,500 നിർമ്മാതാക്കൾ നിരോഗ്‌സ്ട്രീറ്റ് സർവേയിൽ പങ്കെടുത്തു.