വിനോദ വിപണിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കെത്തും; കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍

  • മികച്ച വെബ്‌ സീരീസുകള്‍ക്ക് ഒടിടി അവാര്‍ഡ് നല്‍കാനും ഐഎഫ്എഫ്‌ഐയില്‍ തീരുമാനമായിട്ടുണ്ട്
;

Update: 2023-11-21 07:23 GMT
india will rank third in the entertainment market, union minister anurag thakur
  • whatsapp icon

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ മാധ്യമ-വിനോദ വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. പനാജിയില്‍ നടക്കുന്ന 54 മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്‌ഐ) ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഒപ്പം മാധ്യമങ്ങളുടെയും വിനോദ വ്യവസായത്തിന്റെയും കാര്യത്തില്‍ ഇത് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയും മൂന്നാമത്തെ വലിയ മാധ്യമ-വിനോദ വിപണിയും ആകും,' മന്ത്രി പറഞ്ഞു. മികച്ച വെബ്‌ സീരീസുകള്‍ക്ക് ഒടിടി അവാര്‍ഡ് നല്‍കാനും ഐഎഫ്എഫ്‌ഐയില്‍ തീരുമാനമായിട്ടുണ്ട്. ഇന്ത്യയിലെ യഥാര്‍ത്ഥ ഉള്ളടക്ക സ്രഷ്ടാക്കളുടെ പങ്ക് അംഗീകരിക്കുകയും തൊഴിലിലും നവീകരണത്തിലും അവരുടെ സംഭാവനയെ പ്രശംസിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

കൊവിഡ് കാലത്ത് തിയറ്ററുകള്‍ അടച്ചിട്ടപ്പോള്‍സിനമികളും മറ്റും ആളുകളിലേക്കെത്തിയതില്‍ ഒടിടിയാണ് ഫലപ്രദമായി ഉപയോഗിച്ചത്. നിലവില്‍ ഒടിടി വിഭാഗം 28 ശതമാനം വളര്‍ച്ചയിലാണ്. ഇതിനുള്ളതാണ് ഈ അംഗീകാരമെന്ന് മന്ത്രി പറഞ്ഞു.

ഈ വര്‍ഷം സിനിമാ ലോകത്ത് നിന്നുള്ള പുതുമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ക്യൂറേറ്റ് ചെയ്ത വിഎപഫ്എക്‌സ്, ടെക് പവലിയന്‍ എന്നിവ അവതരിപ്പിച്ചുകൊണ്ട് 'ഫിലിം ബസാര്‍' (ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഒരു പരിപാടി) യുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. നമ്മുടെ വൈവിധ്യത്തിന്റെയും സംസ്‌കാരത്തിന്റെയും അതിഗംഭീരമായ ആഘോഷമായ സിനി മേളയും ഞങ്ങള്‍ അവതരിപ്പിക്കുന്നു. ക്ലാസിക് ഫീച്ചര്‍ ഫിലിമുകളെക്കുറിച്ചുള്ള ഒരു വിഭാഗവും ഐഎഫ്എഫ്ഐ അവതരിപ്പിച്ചിട്ടുണ്ട്. ഐഎഫ്എപ്‌ഐയില്‍ 5,000 സിനിമകളും ഡോക്യുമെന്ററികളും പുനഃസ്ഥാപിക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.

Tags:    

Similar News