ഇന്ത്യന്‍കമ്പനികളില്‍ നിന്ന് പ്രതിരോധ വകുപ്പ് 1 .5 ലക്ഷം കോടിയുടെ വിമാനങ്ങളും, കപ്പലും. കോപ്റ്ററുകളും വാങ്ങും

  • പദ്ധതിയില്‍ വിമാനവാഹിനിയും യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും
  • വിമാനവാഹിനി നിര്‍മ്മാണം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍
  • തേജസ് വിമാനങ്ങളും നിര്‍മ്മിക്കും

Update: 2023-11-30 12:01 GMT

സ്വദേശ കമ്പനികളിൽ നിന്ന് 1.40 ലക്ഷം കോടി രൂപയുടെ  പ്രതിരോധ സാമഗ്രികൾ വാങ്ങുവാൻ  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  അധ്യക്ഷനായ  ഡിഫന്‍സ് അക്വിഷന്‍സ് കൗണ്‍സില്‍ (ഡിഎസി) അനുമതി നല്‍കി. ഒരു വിമാനവാഹിനി, 97 തേജസ് വിമാനങ്ങള്‍, 156 പ്രചണ്ഡ ഹെലികോപ്റ്ററുള്‍ എന്നിവയാണ് ഈ മഗാ ഡീലിലൂടെ പ്രതിരോധ വകുപ്പ് വാങ്ങുന്നത്.

ഇതില്‍ 97 തേജസ് മാര്‍ക്ക്-1 യുദ്ധവിമാനങ്ങള്‍ക്ക് ഏകദേശം 55,000കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 83 തേജസ് ജെറ്റുകളുടെ ഫ്‌ളീറ്റിന് അനുബന്ധമായാണ് പുതിയ ഓര്‍ഡര്‍ എത്തുക.

നിലവിലെ കുറവ് പരിഹരിക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ വര്‍ധിപ്പിക്കുന്നതിന് ഈ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രധാനമാണ്.

ഏകദേശം 45,000 കോടി രൂപ ചെലവ് വരുന്ന 156 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ സിയാച്ചിന്‍ ഹിമാനി, കിഴക്കന്‍ ലഡാക്ക് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലെ y പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഈ ഹെലികോപ്റ്ററുകളില്‍, വിവിധ ആയുധങ്ങള്‍ സജ്ജീകരിക്കാന്‍ ശേഷിയുള്ളതാണ്.

വിമാന വാഹിനിക്കപ്പല്‍ (ഐഎസി-2) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലായിരിക്കും. ഇതിനായി ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 44000 ടണ്‍ ഭാരമുള്ള ഐഎസി-2 ന്റെ നിര്‍മ്മാണത്തിന് 8മുതല്‍ 10 വരെ വര്‍ഷം എടുത്തേക്കാം. കുറഞ്ഞത് 28 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. കപ്പലില്‍ ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ ആയിരിക്കും വിന്യസിക്കുക.

ഇന്ത്യയിലെ ആദ്യത്തെ സ്വദേശ നിര്‍മ്മിത കാരിയറായ ഐഎന്‍എസ് വിക്രാന്ത് കഴിഞ്ഞ വര്‍ഷം കമ്മീഷന്‍ ചെയ്തിരുന്നു. ഇത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നിര്‍മ്മിച്ചതാണ്. റഷ്യയില്‍ നിര്‍മ്മിച്ച ഒരു വിമാനവാഹിനിക്കപ്പലും രാജ്യത്തിനുണ്ട്.

2030-ഓടെ 160 യുദ്ധക്കപ്പലുകളും 2035-ഓടെ 175 യുദ്ധക്കപ്പലുകളും രണ്ട് ലക്ഷം കോടി രൂപ ചെലവില്‍ നിര്‍മിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ നാവികസേനയുടെ 60 ലധികം കപ്പലുകള്‍ നിലവില്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ വര്‍ധിച്ചുവരുന്ന നാവിക ശക്തിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ രാജ്യം മുമ്പത്തേക്കാള്‍ കൂടുതല്‍ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തുന്നു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ റണ്‍വേ സൗകര്യങ്ങളും ഇന്ത്യ നവീകരിച്ചിട്ടുണ്ട്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മലാക്ക, സുന്ദ, ലോംബോക്ക് എന്നിവിടങ്ങളിലെ ഇടുങ്ങിയ ജല കടലിടുക്കില്‍ കര്‍ശന നിരീക്ഷണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ദ്വീപ് ശൃംഖല ഇന്ത്യയും അതിന്റെ പങ്കാളികളും സമുദ്രനിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.

Tags:    

Similar News