ഉത്സവ സീസണില്‍ ജാഗ്രത പുലര്‍ത്തി എഫ്എസ്എസ്എഐ

  • മായം കണ്ടെത്താന്‍ രാജ്യ വ്യാപകമായി പരിശോധനകള്‍ നടത്താന്‍ പദ്ധതി

Update: 2023-10-07 08:30 GMT

ഉത്സവ സീസണുകള്‍ അനുബന്ധിച്ച് മധുരപലഹാര നിര്‍മ്മാതാക്കളോട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നല്ല നിര്‍മ്മാണ രീതികള്‍ പിന്തുടരാനും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). എഫ്എസ്എസ്എഐ ലിസ്റ്റിലെ ലൈസന്‍സുള്ള വെണ്ടര്‍മാരില്‍ നിന്ന് മാത്രം പാല്‍, ഖോയ, പനീര്‍ തുടങ്ങിയ നിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും നിര്‍ദ്ദേശമുണ്ട്. ഭക്ഷണത്തില്‍ മായം കലരാനുള്ള സാധ്യത ഉത്സവകാലങ്ങളില്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുള്ള കണക്കിലെടുത്താണ് ഈ ജാഗ്രത.

150ഓളം മധുരപലഹാര നിര്‍മ്മാതാക്കളും അസോസിയേഷനുകളും പങ്കെടുത്ത എഫ്എസ്എസ്എഐ യോഗത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും അസംസ്‌കൃത വസ്തുക്കളുടെയും പ്രത്യേകിച്ച് പാലിന്റെയും ഉയര്‍ന്ന ഡിമാന്‍ഡ് മൂലം മായം കലര്‍ത്തുന്നതിനും മലിനീകരണത്തിനും സാധ്യതയുള്ള ഉല്‍പ്പന്നങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പന, ഉപഭോക്താവിന് വാങ്ങല്‍ തുടങ്ങിയ എല്ലാ ദുഷ്‌കരമായ ഘട്ടങ്ങളിലും നല്ല നിലവാരത്തിലുള്ള ശുചിത്വം പാലിക്കാന്‍ യോഗത്തില്‍ പങ്കെടുത്തവരും ശ്രദ്ധിക്കുന്നുണ്ടെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.

പാലിലെ മായം കണ്ടെത്താന്‍ രാജ്യ വ്യാപകമായി പരിശോധനകള്‍ നടത്താന്‍ പദ്ധതിയുണ്ട്. ഇതിനായി രാജ്യത്തുടനീളമുള്ള സംഘടിതവും അസംഘടിതവുമായ മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. കഴിഞ്ഞ വര്‍ഷം, ഫുഡ് റെഗുലേറ്റര്‍ 1,72,687 ഭക്ഷണ സാമ്പിളുകളില്‍ 44,421 ഭക്ഷണ സാമ്പിളുകള്‍ എഫ്എസ്എസ്എഐ യുടെ മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് കണ്ടെത്തിയിരുന്നു. 38,053 സിവില്‍ കേസുകളും 4,817 ക്രിമിനല്‍ കേസുകളും റെഗുലേറ്റര്‍ ചുമത്തിയിട്ടുണ്ട്.

Tags:    

Similar News