മുന്നേറ്റ പാതയില്‍ ഭക്ഷ്യ സംസ്‌കരണ മേഖല ; പ്രധാനമന്ത്രി
- സാമ്പത്തിക ശാക്തീകരണം, ഗുണമേന്മ ഉറപ്പ്, യന്ത്രസാങ്കേതിക വിദ്യകളിലെ നൂതനാശയങ്ങള്‍ എന്നിവയില്‍ ഊന്നല്‍
- ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന 48 സെഷനുകള്‍ മൂന്ന് ദിവസത്തെ പരിപാടിയില്‍ സംഘടിപ്പിക്കും
ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖല മികച്ച വളർച്ചയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഈ മേഖലയിലേക്ക് എത്തി. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയില്‍ 150 ശതമാനം ഉയര്‍ന്നതായും ആഭ്യന്തര സംസ്‌കരണ ശേഷി ഗണ്യമായി വര്‍ധിച്ചതായും മോദി പറഞ്ഞു. വേള്‍ഡ് ഫുഡ് ഇന്ത്യയുടെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചെയ്യുകയായിരുന്നു മോദി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി ഈ മാസം അഞ്ചിന് സമാപിക്കും.
പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഒരു ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്എച്ച്ജി) മൂലധന സഹായം വിതരണം ചെയ്യുകയും 'വേള്‍ഡ് ഫുഡ് ഇന്ത്യ 2023'ന്റെ ഭാഗമായി 'ഫുഡ് സ്ട്രീറ്റ്' ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഇന്ത്യയെ 'ലോകത്തിന്റെ ഫുഡ് ബാസ്‌ക്കറ്റ്' ആയി പ്രദര്‍ശിപ്പിക്കാനും 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആഘോഷിക്കാനും പരിപാടി ലക്ഷ്യമിടുന്നു. ഫുഡ് സ്ട്രീറ്റില്‍' പ്രാദേശിക പാചകരീതികളും രാജകീയ പാചക പൈതൃകവും ഉള്‍പ്പെടുന്നു, അതില്‍ 200-ലധികം പാചകക്കാര്‍ പങ്കെടുക്കുകയും പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.
ആദ്യ പതിപ്പ് 2017 ലാണ് നടന്നത്. എന്നാല്‍ കൊവിഡ് മൂലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ രാജ്യാന്തര മേള സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല.മെച്ചപ്പെട്ട പാക്കേജിംഗിലൂടെയും ഗുണമേന്മയുള്ള നിര്‍മ്മാണത്തിലൂടെയും വിപണിയില്‍ മെച്ചപ്പെട്ട വില നേടാന്‍ സ്വയം സഹായ സംഘങ്ങളെ സഹായിക്കുന്നതാണ് സീഡ് കാപ്പിറ്റല്‍ അസിസ്റ്റന്‍സ്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായ പ്രൊഫഷണലുകള്‍, കര്‍ഷകര്‍, സംരംഭകര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും പങ്കാളിത്തം സ്ഥാപിക്കാനും കാര്‍ഷിക-ഭക്ഷ്യ മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും നെറ്റ്വര്‍ക്കിംഗ്, ബിസിനസ് പ്ലാറ്റ്‌ഫോം നല്‍കുന്നതാണ് വേള്‍ഡ് ഫുഡ് ഇന്ത്യ.
പ്രമുഖ ഭക്ഷ്യ സംസ്‌കരണ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പെടെ 80 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധിക്ള്‍ പരിപാടിയുടെ ഭാഗമാകും. 1,200 ലധികം വിദേശ ബയര്‍മാരുമായി 'റിവേഴ്‌സ് ബയര്‍ സെല്ലര്‍ മീറ്റ്' സംഘടിപ്പിക്കും.