ഫെവികോള്‍ നിര്‍മാതാക്കള്‍ വായ്പാ ബിസിനസിലേക്ക്

  • അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ വരെ നിക്ഷേപിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Update: 2023-11-09 11:30 GMT

ഫെവികോള്‍ നിര്‍മ്മാതാക്കളായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് വായ്പാ ബിസിനസിലേക്ക് പ്രവേശിക്കുന്നു.  ഡോ ഫിക്‌സിറ്റ്, ഫെവിക്വിക്ക്, എം-സീല്‍ എന്നിവയുടെ നിര്‍മ്മാതാക്കളാണ് പിഡിലൈറ്റ്.

ചെറുകിട  റീട്ടെയില്‍ വായ്പകള്‍ നല്‍കിക്കെണ്ടി ഈ മേഖലയിലേക്ക് പ്രവേശിക്കാനാണ്  കമ്പനി പദ്ധതിയിടുന്നത്. പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്,  ഇതിനായി  പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ നിന്നുള്ള നിലവിലുള്ള എന്‍ബിഎഫ്‌സി പാര്‍ഗ്രോ ഇന്‍വെസ്റ്റ്‌മെന്റ്‌സ്   കമ്പനി ഏറ്റെടുക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ വരെ  വായ്പ നല്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2023 ഒക്ടോബര്‍ 31-ന് പാര്‍ഗ്രോയുടെ ലിക്വിഡ് നിക്ഷേപത്തിന് തുല്യമായ 10 കോടി രൂപ വരെയുള്ള ന്യായമായ മൂല്യത്തിലാണ്  ഏറ്റെടുക്കല്‍ നടക്കുക. തുടക്കത്തില്‍ ചെറിയ  റീട്ടെയില്‍ ലോണുകളായിരിക്കും നല്കുകയെന്ന് പിഡിലൈറ്റ് പറഞ്ഞു. 2024 മാര്‍ച്ച് 31-നകം  ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റിന് (എസ്പിഎ) കീഴില്‍ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി വഴി പാര്‍ഗ്രോയെ പിഡിലൈറ്റ് ഏറ്റെടുക്കും.

നേരത്തെ, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ഹൈഷ പെയിന്റ്സ് അവതരിപ്പിച്ചുകൊണ്ട് പെയിന്റ് വിഭാഗത്തില്‍  ചുവടുവയ്പ് നടത്തിയിരുന്നു.

2023 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സംയോജിത അറ്റാദായം 35.76 ശതമാനം വര്‍ധിച്ച് 458.53 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.15 ശതമാനം ഉയര്‍ന്ന് 3,076.04 കോടി രൂപയായി.

പിഡിലൈറ്റിന്‍റെ ഓഹരി വില 2460 രൂപയാണിപ്പോള്‍. അമ്പത്തിരണ്ട് ആഴ്ചയിലെ ഉയർന്ന വില 2796 രൂപയും കുറഞ്ഞ വില 2250 രൂപയുമാണ്.

Tags:    

Similar News