ഇന്ത്യന്‍ പാദരക്ഷാ വിപണിയില്‍ കുതിപ്പ്; വളര്‍ച്ച 20ശതമാനം
- പാദരക്ഷാ വിപണിക്ക് ഏകദേശം 82,000 കോടി രൂപയുടെ മൂല്യം
- ഇന്ത്യയുടെ കയറ്റുമതി 42,000 കോടി രൂപയുടേത്
- ഇന്ത്യ പാദരക്ഷകളുടെ ഏറ്റവും വലിയ രണ്ടാമത്തെ നിര്‍മ്മാതാവ് ഇന്ത്യ പാദരക്ഷകളുടെ ഏറ്റവും വലിയ രണ്ടാമത്തെ നിര്‍മ്മാതാവ്
ഇന്ത്യന്‍ പാദരക്ഷാ വിപണി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 20ശതമാനം വളര്‍ച്ച കൈവരിച്ചു. കോവിഡ് പകര്‍ച്ചവ്യാധി കാരണം 2020-21ല്‍ ഈ മേഖലയില്‍ വ്യാപാരം കുത്തനെ കുറഞ്ഞിരുന്നു. അതിനുമുന്‍പുള്ള വര്‍ഷങ്ങളില്‍ ശരാശരി 15 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
ഇവിടെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ കുതിപ്പ് പ്രസക്തമാകുന്നതെന്ന് വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി) അഡീഷണല്‍ സെക്രട്ടറി രാജീവ് സിംഗ് താക്കൂര്‍ പറയുന്നു.
പാദരക്ഷാ വിപണിക്ക് ഏകദേശം 82,000 കോടി രൂപയുടെ മൂല്യമാണമുള്ളത്. ഈ രംഗത്തെ കയറ്റുമതി 42,000 കോടി രൂപയുടേതാണ്. അഡീഷണല്‍ സെക്രട്ടറി രാജീവ് സിംഗ് താക്കൂര്‍ പറയുന്നതനുസരിച്ച് ഈ മേഖലയിലെ ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ സംഭാവന 2.65 ശതമാനം മാത്രമാണ്.
ഈ മേഖല ഏകദേശം 4.42 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. അതില്‍ പ്രധാനമായും സ്ത്രീകളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും ഉള്‍പ്പെടുന്നു.
ചെറുകിട ഇടത്തരം സ്വഭാവമുള്ള കുടുംബാധിഷ്ഠിത ബിസിനസ് സംരംഭങ്ങളാണ് ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പാദരക്ഷകള്‍, തുകല്‍, ആക്‌സസറീസ് മേഖല ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ തലങ്ങളില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പാദരക്ഷ, തുകല്‍ വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇന്ത്യന്‍ ഫുട്വെയര്‍ ആന്‍ഡ് ലെതര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിനു കീഴില്‍ 2,198 കോടി രൂപ അനുവദിച്ചതായി രാജീവ് സിംഗ് താക്കൂര്‍ അറിയിച്ചിട്ടുണ്ട്.
2022 ജനുവരി 19-ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ തുടര്‍ച്ചക്ക് അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ പദ്ധതി 2026 മാര്‍ച്ച് 31 വരെയാണ്. അല്ലെങ്കില്‍ കൂടുതല്‍ അവലോകനം നടത്തുന്നതുവരെ അത് തുടരുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
സുസ്ഥിര സാങ്കേതിക വിദ്യയും പരിസ്ഥിതി പ്രോത്സാഹനവും പദ്ധതിയോടൊപ്പം നടപ്പാക്കും. പാദരക്ഷ, തുകല്‍ മേഖലകളിലെ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് പ്രൊമോഷന്‍, ഡിസൈന്‍ സ്റ്റുഡിയോകളുടെ വികസനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ ലെതര്‍ വ്യവസായമാണ് ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തിന്റെ പ്രധാന ശക്തി. ഈ മേഖലയില്‍ തളര്‍ച്ച സംഭവിച്ചാല്‍ ചെരുപ്പു നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച പിന്നോട്ടടിക്കും. ചൈന കഴിഞ്ഞാല്‍ പാദരക്ഷകളുടെ ഏറ്റവും വലിയ രണ്ടാമത്തെ നിര്‍മ്മാതാവാണ് ഇന്ത്യ.
പ്രശസ്തമായ ആഗോള ബ്രാന്‍ഡുകള്‍ എല്ലാം ഇന്ത്യയില്‍ ഇന്ന് നിര്‍മ്മിക്കുന്നുണ്ട്.
കൂടാതെ, മത്സരാധിഷ്ഠിത വിലകളില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ തേടുന്ന നിരവധി ആഗോള റീട്ടെയില്‍ ശൃംഖലകള്‍ ഇന്ത്യയില്‍ നിന്ന് പാദരക്ഷകള്‍ സജീവമായി വാങ്ങുന്നുമുണ്ട്.
ലെതര്‍ ഷൂസുകള്‍ ഇടത്തരം മുതല്‍ വലിയ തോതിലുള്ള യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍, ചെരിപ്പുകളും ചപ്പലുകളും ഗാര്‍ഹിക, കുടില്‍ മേഖലയിലാണ് നിര്‍മ്മിക്കുന്നത്.
കൃത്യമായ അന്താരാഷ്ട്ര ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ആധുനികവും അത്യാധുനികവുമായ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ വ്യവസായം ഇന്ന് തയ്യാറാണ്.
ആഗോളതലത്തില്‍ നോക്കുമ്പോള്‍ പ്രധാന ഉല്‍പ്പാദനം സ്ത്രീകളുടെ പാദരക്ഷകളാണ്.എന്നാല്‍ ഇന്ത്യ പുരുഷന്‍മാര്‍ക്കുള്ള പാദരക്ഷകളാണ് കൂടുതല്‍ നിര്‍മ്മിക്കുന്നത്.
ആഭ്യന്തര വിപണിയില്‍ ചപ്പലുകള്‍ക്കും ചെരുപ്പുകള്‍ക്കുമായി തുകല്‍ അല്ലാത്ത വസ്തുക്കളുടെ ഉപയോഗം വ്യാപകമാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും സാമ്പത്തിക ഉന്നമനവും പാദരക്ഷകള്‍ക്കുള്ള ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കും. ഇക്കാരണത്താല്‍ മേഖല കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുമുണ്ട്.
പാദരക്ഷകളുടെ നിരവധി പുതിയ ആഭ്യന്തര ബ്രാന്‍ഡുകള്‍ ഇതിനകം തന്നെയുണ്ട്.
കൂടാതെ നൈക്ക്, അഡിഡാസ്, പ്യൂമ, റീബോക്ക് തുടങ്ങിയ വിദേശ ബ്രാന്‍ഡുകളും ഇന്ന് വിപണിയില്‍ സുലഭമാണ്.