ഡിസ്‌നി-റിലയന്‍സ് തത്സമയ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ഹോട്ട്സ്റ്റാറിലേക്ക്

  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സോക്കര്‍, ആഭ്യന്തര പ്രോ കബഡി ലീഗ് എന്നിവയില്‍ ഹോട്ട്സ്റ്റാറിനാണ് അവകാശം
  • ഹോട്ട്സ്റ്റാറിന്റെ മികച്ച ബാക്ക്-എന്‍ഡ് സാങ്കേതികവിദ്യയാണ് റിലയന്‍സിന്റെ തീരുമാനത്തെ സ്വാധീനിച്ചത്
  • തത്സമയ ഉള്ളടക്കം തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യത്തിന് ഹോട്ട്സ്റ്റാര്‍ അറിയപ്പെടുന്നു

Update: 2024-10-19 07:27 GMT

ഡിസ്നി-റിലയന്‍സ് ബിസിനസ്സ് സ്ട്രീം ചെയ്യുന്ന എല്ലാ തത്സമയ കായിക മത്സരങ്ങളും ഡിസ്നിയുടെ ഹോട്ട്സ്റ്റാര്‍ ആപ്പില്‍ മാത്രമാണ് ഇനി ലഭ്യമാകുക. ജനപ്രിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും (ഐപിഎല്‍) ഇതില്‍ ഉള്‍പ്പെടും.

പുതിയ സംരംഭത്തിന്റെ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ്, ഡിസ്‌നി പ്ലാറ്റ്ഫോം അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും ഹോട്ട്സ്റ്റാറിനെ റീബ്രാന്‍ഡ് ചെയ്യുമോ എന്ന് വ്യക്തമല്ല.

എന്നാല്‍ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഡിസ്‌നി വിസമ്മതിച്ചു, അതേസമയം അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനയോട് റിലയന്‍സ് ഉടന്‍ പ്രതികരിച്ചുമില്ല.

ഫെബ്രുവരിയില്‍ ഡിസ്‌നിയും റിലയന്‍സും തങ്ങളുടെ മീഡിയ ആസ്തികള്‍ 8.5 ബില്യണ്‍ ഡോളര്‍ ലയിപ്പിച്ച് 120 ടിവി ചാനലുകളും രണ്ട് സ്ട്രീമിംഗ് ആപ്പുകളും ചേര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ടൈന്‍മെന്റ് കമ്പനി സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇടപാടിന് ശേഷം എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയില്ല.

റിലയന്‍സിന്റെ ജിയോസിനിമയ്ക്ക് ഐപിഎല്‍ ക്രിക്കറ്റ് കൂടാതെ വിന്റര്‍ ഒളിമ്പിക്സ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എന്നിവയുടെ അവകാശമുണ്ട്. ഇന്ത്യയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകള്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സോക്കര്‍, ആഭ്യന്തര പ്രോ കബഡി ലീഗ് എന്നിവയില്‍ ഹോട്ട്സ്റ്റാറിന് അവകാശമുണ്ട്.

തത്സമയ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനും ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങള്‍ നല്‍കുന്നതിനുമുള്ള ഹോട്ട്സ്റ്റാറിന്റെ മികച്ച ബാക്ക്-എന്‍ഡ് സാങ്കേതികവിദ്യയാണ് റിലയന്‍സിന്റെ തീരുമാനത്തെ സ്വാധീനിച്ചത്. സംരംഭം രണ്ട് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടരുമോ അതോ ഒരെണ്ണം ഒഴിവാക്കുമോ എന്നതും ഇപ്പോള്‍ വ്യക്തമല്ല.

ക്രിക്കറ്റ് ആവേശമായ ഇന്ത്യയില്‍ തത്സമയ ഉള്ളടക്കം തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യത്തിന് ഹോട്ട്സ്റ്റാര്‍ അറിയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇത് 59 മില്യണ്‍ എന്ന റെക്കോര്‍ഡ് കണ്‍കറന്റ് വ്യൂവര്‍ഷിപ്പ് സ്ഥാപിച്ചിരുന്നു.

Tags:    

Similar News