നിങ്ങള്‍ നിയമത്തിന് അതീതരല്ല; ഇഡിക്കെതിരെ ഡെല്‍ഹി കോടതി

  • ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് പൗരര്‍ക്ക് പല അവകാശങ്ങളുമുണ്ടെന്ന് കോടതി
  • കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പ്രകാരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇക്കാരയം വ്യക്തമാക്കിയത്.
  • ഡെല്‍ഹിയില്‍ റോസ് അവന്യു കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്നെയാണ് ഇഡിയെ വിമര്‍ശിച്ചത്.

Update: 2024-05-01 09:30 GMT

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമത്തിന് അതീതരല്ലെന്നും നിയമവ്യവസ്ഥയക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിമര്‍ശിച്ച് ഡെല്‍ഹി കോടതി. സാധാരണക്കാര്‍ക്കെതിരെ എന്ത് നടപടിയെടുക്കാനുള്ള അധികാരവും ഇഡിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2002 ലെ കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പ്രകാരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ചായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഡോക്ടര്‍മാര്‍പോലെ സാധാരണക്കാരായവര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പോലുള്ള ശക്തമായ നിയമം എല്ലായിപ്പോഴും സ്വീകരിക്കേണ്ടതില്ലെന്നും, അത്തരത്തില്‍ ശക്തമായ നിയമങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് മനപൂര്‍വം ഒഴിവാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അമിത് കട്ടിയാല്‍ എന്ന വ്യവസായി തന്റെ ജാമ്യകാലാവധി നീട്ടണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനെ ഇഡി എതിര്‍ത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം.

Tags:    

Similar News