മികച്ച വളര്‍ച്ച രേഖപ്പെടുത്തി കൊക്കകോള

Update: 2024-02-14 08:52 GMT

കഴിഞ്ഞ വര്‍ഷം ശീതളപാനീയ പ്രമുഖരായ കൊക്കകോള ഇന്ത്യ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി കമ്പനി ചെയര്‍മാനും സിഇഒയുമായ ജെയിംസ് ക്വിന്‍സി. ബ്രസീലിലും സമാനമായ വളര്‍ച്ചാ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. ഇത് ആഗോളതലത്തില്‍ കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് കൊക്കക്കോള വിലയിരുത്തുന്നു.

കമ്പനിയുടെ വികസിക്കുന്നതും വളര്‍ന്നുവരുന്നതുമായ വിപണികളില്‍ രണ്ട് ശതമാനം മുന്നേറ്റമുണ്ടായി. വികസിത വിപണികളില്‍ ഒരുശതമാനം മാത്രമാണ് വളര്‍ച്ച. 2022 ല്‍ റഷ്യയിലെ ബിസിനസ്സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഭാഗികമായി ഓഫ്‌സെറ്റ് ചെയ്തു.

ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റവരുമാനം ഏഴ് ശതമാനം വര്‍ധിച്ച് പത്ത് ബില്യണ്‍ ഡോളറിലെത്തി. ഓര്‍ഗാനിക് വരുമാനം 12 ശതമാനം വളര്‍ന്നു. കഴിഞ്ഞ വര്‍ഷം അറ്റവരുമാനം ആറ് ശതമാനം വര്‍ധിച്ച് 45 ബില്യണ്‍ ഡോളറായി. കൊക്കകോള കമ്പനിയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

കൊക്കകോളയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ വിപണിയും സംഭാവന നല്‍കിയതായി കമ്പനി അറിയിച്ചു.

ഡിസംബര്‍ പാദത്തില്‍, ഏഷ്യാ പസഫിക് മേഖലയിലെ കൊക്കകോളയുടെ യൂണിറ്റ് കേസ് വോളിയം 2 ശതമാനം വളര്‍ന്നു. 'പ്രാഥമികമായി ജ്യൂസ്, മൂല്യവര്‍ധിത പാലുല്‍പ്പന്നങ്ങള്‍, സസ്യാധിഷ്ഠിത പാനീയങ്ങള്‍ എന്നിവയുടെ വളര്‍ച്ചയാണ് ഇതിന് കാരണമായത്. വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് ഇന്ത്യയും ചൈനയുമാണ്', കമ്പനി പറയുന്നു.

കഴിഞ്ഞ മാസം, കൊക്കകോളയുടെ ഇന്ത്യന്‍ ബോട്ടിലിംഗ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് രാജസ്ഥാന്‍, ബീഹാര്‍, വടക്കുകിഴക്ക്, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ബോട്ടിലിംഗ് പ്രവര്‍ത്തനങ്ങള്‍ മേഖലകളിലെയുംനിലവിലുള്ള പങ്കാളികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

Tags:    

Similar News