റോഡപകടങ്ങള്‍ക്ക് പണരഹിത ചികിത്സ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

  • ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്

Update: 2023-12-04 14:00 GMT

അടുത്ത നാല് മാസത്തിനുള്ളില്‍ രാജ്യത്തുടനീളം റോഡപടകടങ്ങളില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കും പണരഹിത ചികിത്സ ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ട് കേന്ദ്ര റോഡ്് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യവും പണരഹിതവുമായ ചികിത്സ 2019-ലെ മോട്ടോര്‍ വാഹന നിയമത്തിന്റെ (മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 2019) ഭാഗമാണ്.

ചില സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കിയിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ചേര്‍ന്ന് റോഡ് മന്ത്രാലയം രാജ്യത്തുടനീളം ഇത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്,' റോഡ് സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.

റോഡ് മന്ത്രാലയം, യുണൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസഫിക് (UNESCAP), യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് കമ്മീഷന്‍ ഫോര്‍ യൂറോപ്പ് (UNECE) എന്നിവയുടെ പങ്കാളിത്തത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജ്യുക്കേഷന്‍ (IRTE) സംഘടിപ്പിക്കുന്ന ത്രിദിന 'ഗ്ലോബല്‍ റോഡ് സേഫ്റ്റി ഇനിഷ്യേറ്റീവ്' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോള്‍ഡന്‍ അവറിലും സേവനം

ഗോള്‍ഡന്‍ അവറിലും ഈ സേവനം ഉറപ്പാക്കാന്‍ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ട്. ആഘാതകരമായ പരിക്കിനെത്തുടര്‍ന്ന് വൈദ്യ സഹായം എത്തിച്ചാല്‍ രക്ഷപ്പെടാവുന്ന ആദ്യത്തെ ഒരു മണിക്കൂറാണ് ഗോള്‍ഡന്‍ അവര്‍. പെട്ടെന്നുള്ള വൈദ്യസഹായം നല്‍കുന്നതിലൂടെ മരണം തടയുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന സാധ്യതയാണുള്ളത് ഈ സമയത്താണ്.

'ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്. 2030 ഓടെ അപകടങ്ങള്‍ 50 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട്, റോഡ് മന്ത്രാലയം ഒരു ബഹുമുഖ തന്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസം, എഞ്ചിനീയറിംഗ് (റോഡുകളും വാഹനങ്ങളും), എന്‍ഫോഴ്സ്മെന്റ്, എമര്‍ജന്‍സി കെയര്‍ എന്നിവ ഉള്‍പ്പെടുന്നു,'' അദ്ദേഹം പറഞ്ഞു.

'രാജ്യത്തുടനീളമുള്ള റോഡപകടങ്ങളുടെ ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എഞ്ചിനീയറിംഗ് തകരാറുകള്‍ പരിഹരിക്കുന്നതിനുമായി ഒരു കേന്ദ്ര ശേഖരം സ്ഥാപിക്കുന്നതിനായി ഇലക്ട്രോണിക് വിശദമായ അപകട റിപ്പോര്‍ട്ട് (ഇ-ഡാര്‍) പദ്ധതി ആരംഭിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News