സ്ഥിരം ജോലികളെ വെറുത്തവര്‍ തുടങ്ങിയ സംരംഭം
- ദി സോള്‍ഡ് സ്റ്റോര്‍ കഴിഞ്ഞ മാസം 10 വര്‍ഷം പൂര്‍ത്തിയാക്കി
- സൂപ്പര്‍ ഹീറോകളോടുള്ള ആരാധന ഉല്‍പ്പന്നപിറവിക്ക് കാരണമായി
' രസകരമായ ഒരു യാത്രയായിരുന്നു അത്' ,ജനപ്രിയ വ്യാപാര പ്ലാറ്റ്ഫോമായ ദി സോള്‍ഡ് സ്റ്റോര്‍ സ്ഥാപിതമായതിനെപ്പറ്റി സ്ഥാപകരില്‍ ഒരാളായ ഹര്‍ഷ് ലാല്‍ പറഞ്ഞു. സ്ഥിരം ജോലികളോടുള്ള അവഗണന, പോപ്പ് സംഗീതത്തോടുള്ള പ്രിയം എന്നിവ ഒത്തുചേര്‍ന്നപ്പോള്‍ നാലുപേര്‍ക്കിടയില്‍ ദി സോള്‍ഡ് സ്റ്റോര്‍ എന്ന ആശയം രൂപപ്പെട്ടു. ഒരു ബാക്കപ്പ് പ്ലാനും ഈ നാലുപേരും ഒരുക്കിയിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല, ബിസിനസ് പൊട്ടിയാൽ തിരികെ രാവിലെമുതല്‍ വൈകുന്നേരം വരെയുള്ള ഒരു ജോലിയിലേക്ക് പ്രവേശിക്കുക എന്നതുമാത്രമായിരുന്നു അത്.
ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി, നടനും നിര്‍മ്മാതാവും സംരംഭകനുമായ റാണ ദഗ്ഗുബാട്ടി, സെപ്റ്റോയുടെ സിഇഒയും സഹസ്ഥാപകനുമായ ആദിത് പാലിച്ച എന്നിവരുമായി അണ്‍ബോക്സിംഗ് അണ്‍ലേണിംഗിന്റെ ആദ്യ എപ്പിസോഡില്‍ സംസാരിച്ച ലാല്‍ തങ്ങളുടെ സംരംഭത്തിന്റെ തുടക്കവും വളര്‍ച്ചയും വിശദീകരിച്ചു. കഴിഞ്ഞമാസമാണ് ദി സോള്‍ഡ് സ്റ്റോര്‍ ക 10 വര്‍ഷം പൂര്‍ത്തിയാക്കിയത്.
'' ദി സോള്‍ഡ് സ്റ്റോര്‍ ആരംഭിക്കുമ്പോള്‍, ഞങ്ങള്‍ക്ക് 23 വയസ്സായിരുന്നു... ഇത് ആരംഭിക്കുന്നതിനുള്ള ലളിതമായ കാരണം ഞങ്ങളുടെ ജോലികളെ ഞങ്ങള്‍ വെറുത്തു എന്നതാണ്. മൂന്ന് എഞ്ചിനീയര്‍മാരും ഒരു അഭിഭാഷകനും ചേര്‍ന്നാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഇതൊരു കുടുബബിസിനസ് അല്ല, ഇ-കൊമേഴ്സ് അല്ലെങ്കില്‍ വസ്ത്രങ്ങള്‍ എന്നിവയില്‍ പശ്ചാത്തലമില്ല. എന്നാല്‍ ഞങ്ങള്‍ പോപ്പ്-കള്‍ച്ചറിന്റെ ആരാധകരാണ് എന്നായിരുന്നു ഇതാരംഭിക്കാന്‍ കാരണമായത്'.
'ജോലിയെ വെറുത്ത് എല്ലാ തിങ്കളാഴ്ചയും നേരത്തെ എഴുന്നേല്‍ക്കേണ്ടതില്ലാത്ത രസകരമായ എന്തെങ്കിലും ചെയ്യാം' ലാല്‍ പറഞ്ഞു.അതായിരുന്നു പ്രേരണ. അങ്ങനെ വേദാങ് പട്ടേല്‍, ആദിത്യ ശര്‍മ്മ, രോഹിന്‍ സാംതാനി, ഹര്‍ഷ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് 2013ല്‍ സോള്‍ഡ് സ്റ്റോര്‍ സ്ഥാപിച്ചു.
''മോശമായ സാഹചര്യത്തില്‍ ഞങ്ങള്‍ വളരെ മിടുക്കരായ ആളുകളാണ്...ഞങ്ങള്‍ക്ക് ഞങ്ങളുടെ ബിരുദങ്ങളുണ്ട്. ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തിരികെ പോയി ജോലി നേടും. ഞങ്ങള്‍ ദി സോള്‍ഡ് സ്റ്റോര്‍ ആരംഭിച്ചപ്പോള്‍ ഇത് വളരെ ലളിതവും നിഷ്‌കളങ്കവുമായ തത്വശാസ്ത്രമായിരുന്നു.വിശാലമായ ആശയമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്.
ഞങ്ങള്‍ സൂപ്പര്‍ഹീറോകള്‍, കോമിക്സ്, സിനിമകള്‍, എന്നിവയുടെയെല്ലാം ആരാധകരായിരുന്നു. അതാണ് ഞങ്ങളുടെ ഉല്‍പ്പന്ന പിറവിക്കു കാരണമായത്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ, നല്ല നിലവാരമുള്ള ഉല്‍പ്പന്നം' ലാല്‍ പറഞ്ഞു. ദ സോള്‍ഡ് സ്റ്റോര്‍ സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നിലുള്ള ലളിതമായ ആശയമായിരുന്നു ഇത്.
സോള്‍ഡ് സ്റ്റോറിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റീട്ടെയില്‍ ഉല്‍പ്പാദനക്ഷമതയുണ്ടെന്ന് കിഷോര്‍ ബിയാനി പറഞ്ഞു.
സംരംഭം തുടങ്ങുന്നതിന്റെ സമയത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സംസാരിച്ച ലാല്‍, തങ്ങള്‍ കൃത്യസമയത്ത് വിപണിയില്‍ എത്തിയതായി വ്യക്തമാക്കി.
''ഭാഗ്യവശാല്‍ 2013-ല്‍, ഞങ്ങള്‍ വിപണിയില്‍ അല്‍പ്പം നേരത്തെ എത്തിയിരുന്നു. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ കൂടുതല്‍ സുഖപ്രദമായ ഷോപ്പിംഗ് ലഭിക്കുമ്പോള്‍ അതൊരു മികവ് നല്‍കുന്ന സ്ഥലമായിരുന്നു. ലൈസന്‍സിംഗ്/ഓണ്‍ലൈന്‍ ഫാഷന്‍ ഇടം ഇന്നത്തെ പോലെ തിരക്കേറിയതായിരുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു തുടക്കം അത്തരത്തിലുള്ളതാണ്. ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരായിരുന്നു, പരാതികളൊന്നുമില്ല, ''അദ്ദേഹം സമ്മതിച്ചു.
ബിസിനസില്‍ പലപ്പോഴും ആരാധകര്‍ എന്നനിലയില്‍ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.