അര്‍ദ്ധചാലക പദ്ധതികള്‍ക്ക് 6,903 കോടി
- ഇലക്ട്രോണിക് ഘടകങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ തീരുവ വെട്ടിക്കുറച്ചു
- മൊഹാലിയിലെ സെമി കണ്ടക്ടര്‍ ലബോറട്ടറിയുടെ നവീകരണത്തിന് 900 കോടി
ഉല്‍പ്പാദനത്തില്‍ പ്രാദേശിക മൂല്യവര്‍ധനവ് ഉയര്‍ത്താനുള്ള നീക്കത്തില്‍, അര്‍ദ്ധചാലക പദ്ധതികള്‍ക്കായി 6,903 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചു. കൂടാതെ ഇലക്ട്രോണിക് ഘടകങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ തീരുവ വെട്ടിക്കുറച്ചു.
രാജ്യത്ത് കോമ്പൗണ്ട്, ഡിസ്‌ക്രീറ്റ് അര്‍ദ്ധചാലക നിര്‍മാണം, അസംബ്ലി യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പരിഷ്‌ക്കരിച്ച പദ്ധതിക്ക് കീഴിലുള്ള പദ്ധതികള്‍ക്കായി 4,203 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി ബജറ്റ് രേഖയില്‍ പറയുന്നു.
രാജ്യത്തെ ഇലക്ട്രോണിക് ചിപ്പ് പ്ലാന്റുകള്‍ക്കായി 1500 കോടിയും ഇലക്ട്രോണിക് ഡിസ്പ്ലേകള്‍ക്ക് 100 കോടിയും മൊഹാലിയിലെ സെമി കണ്ടക്ടര്‍ ലബോറട്ടറിയുടെ നവീകരണത്തിന് 900 കോടിയും വകയിരുത്താന്‍ കേന്ദ്ര ബജറ്റ് നിര്‍ദേശിക്കുന്നു.
ഇന്ത്യന്‍ അര്‍ദ്ധചാലക യന്ത്രങ്ങള്‍, ഇ-സൈക്കിളുകള്‍, പ്രിന്റര്‍ കാട്രിഡ്ജുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് പുതിയ താരിഫ് ലൈനുകള്‍ സൃഷ്ടിക്കുന്നതിന്, 1975 ലെ കസ്റ്റംസ് താരിഫ് നിയമത്തിലെ ആദ്യ ഷെഡ്യൂള്‍ ഭേദഗതി ചെയ്യാന്‍ ബജറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുകൂടാതെ, ചില ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചില ഇലക്ട്രോണിക് ഭാഗങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ആണവോര്‍ജം, പുനരുപയോഗ ഊര്‍ജം, ബഹിരാകാശം, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷന്‍, ഹൈടെക് ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ ലിഥിയം, കോപ്പര്‍, കോബാള്‍ട്ട്, അപൂര്‍വ ഭൂമി മൂലകങ്ങള്‍ തുടങ്ങിയ 25 നിര്‍ണായക ധാതുക്കളെയും ധനമന്ത്രി ഒഴിവാക്കി.
അര്‍ദ്ധചാലക വ്യവസായം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും 2024-25 ലെ വിഹിതത്തില്‍ 52 ശതമാനം വര്‍ധനവ് ലഭിച്ചിട്ടുണ്ടെന്നും എന്‍എക്സ്പി സെമികണ്ടക്ടേഴ്സ്, വിപിയും ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ ഹിതേഷ് ഗാര്‍ഗ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ പിഎല്‍ഐയ്ക്ക് 6,125 കോടിയും ഐടി ഹാര്‍ഡ്വെയര്‍ പിഎല്‍ഐയ്ക്ക് 75 കോടിയും നീക്കിവെക്കാനും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.