അമൃത് ഭാരത് പദ്ധതി; അത്യാധുനിക സൗകര്യങ്ങളോടെ 550 സ്റ്റേഷനുകൾ ഉടൻ

  • 40,000 കോടി രൂപ ചെലവിലാണ് സ്‌റ്റേഷനുകളുടെ നിര്‍മാണം
  • ശിലാസ്ഥാപന ചടങ്ങ് ഫെബ്രുവരി 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
  • റെയില്‍വേ സ്‌റ്റേഷനിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം

Update: 2024-02-23 09:08 GMT

അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ 500 റെയില്‍വേ സ്‌റ്റേഷനുകള്‍ സജ്ജമാക്കുന്നു.

സ്‌റ്റേഷനുകളുടെ നിര്‍മാണത്തിനുള്ള ശിലാസ്ഥാപന ചടങ്ങ് ഫെബ്രുവരി 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

40,000 കോടി രൂപ ചെലവിലാണ് സ്‌റ്റേഷനുകളുടെ നിര്‍മാണം.

നഗര കേന്ദ്രങ്ങളില്‍ റൂഫ്‌ടോപ്പ് പ്ലാസകള്‍ വികസിപ്പിച്ച് റെയില്‍വേ സ്‌റ്റേഷനിലെ സൗകര്യങ്ങള്‍ റെയില്‍വേ സ്‌റ്റേഷനിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. 

പദ്ധതി പ്രകാരം എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, ബിസിനസ് മീറ്റിംഗുകള്‍ക്കായുള്ള ഇടങ്ങള്‍, വികലാംഗര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിര്‍മ്മിക്കും. കൂടാതെ മികച്ച ലാന്‍ഡ്‌സ്‌കേപ്പിംഗിലൂടെ, ചുറ്റുമുള്ള നഗരങ്ങളുമായി സ്‌റ്റേഷനുകള്‍ സംയോജിപ്പിക്കുകയും ചെയ്യും.

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പദ്ധതി ഉദ്ഘാടനം. 2,000 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇത് തത്സമയം സംപ്രേഷണം ചെയ്യും.

സ്‌റ്റേഷനുകളുടെ നിര്‍മാണത്തിനുള്ള ശിലാസ്ഥാപന ചടങ്ങ് കൂടാതെ വിവിധ സംസ്ഥാനങ്ങളിലായി 1,500 റോഡ് മേല്‍പ്പാലങ്ങള്‍ക്കും, ബ്രിഡ്ജുകള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും.


Tags:    

Similar News