ബസ്മതി ഇതര അരി കയറ്റുമതി; 122 മില്യണ്‍ ഡോളര്‍ കടന്നു

  • വെള്ള അരിയുടെ കയറ്റുമതി 2023-24ല്‍ 852.53 മില്യണ്‍ ഡോളറായിരുന്നു
  • എന്നിരുന്നാലും, ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ അരി മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നു

Update: 2024-08-07 07:11 GMT

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ 122.7 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബസ്മതി ഇതര വെള്ള അരി ഇന്ത്യ കയറ്റുമതി ചെയ്തതായി കണക്കുകള്‍. നയപരമായ ഇടപെടല്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ അതിന്റെ ഉല്‍പ്പാദനം, ലഭ്യത, കയറ്റുമതി സാഹചര്യം എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

കയറ്റുമതി 2023-24ല്‍ 852.53 മില്യണ്‍ ഡോളറും 2022-23ല്‍ 2.2 ബില്യണ്‍ ഡോളറും 2021-22ല്‍ 2 ബില്യണ്‍ ഡോളറും ആയിരുന്നുവെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

2023 ജൂലൈ 20 മുതല്‍ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും, ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി അനുവദിക്കുന്നത്.

ഇതനുസരിച്ച് വിവിധ രാജ്യങ്ങളിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയതായി പ്രസാദ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ, ഇന്ത്യ ഈ അരി മാലിദ്വീപ്, മൗറീഷ്യസ്, മലാവി, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

2023-24-ല്‍ രാജ്യം 17 രാജ്യങ്ങളിലേക്ക് ചരക്ക് കയറ്റുമതി ചെയ്തു. ഭൂട്ടാന്‍, മൗറീഷ്യസ്, സിംഗപ്പൂര്‍, നേപ്പാള്‍, യുഎഇ, കാമറൂണ്‍, കോട്ട് ഡി ഐവര്‍, ഗിനിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ അതില്‍പ്പെടുന്നു. ഫിലിപ്പീന്‍സ്, സീഷെല്‍സ്, കൊമോറോസ്, മഡഗാസ്‌കര്‍, ഇക്വറ്റോറിയല്‍ ഗിനിയ, ഈജിപ്ത് , കെനിയഎന്നിവയാണ് മറ്റു രാജ്യങ്ങള്‍.

അതേസമയം ഡബ്ല്യുടിഒയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും കരാര്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ എഫ്എസ്എ (ഫിഷറീസ് സബ്‌സിഡി കരാര്‍) ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും പ്രത്യേക ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Tags:    

Similar News