റെയില്‍ ട്രാക്കുകള്‍ കീഴടക്കാന്‍ ഇനി അമൃത് ഭാരത്

  • 1000 പുതിയ അമൃത് ഭാരതണ് നിര്‍മിക്കുക.
  • വന്ദേഭാരതിനെ പോലം ജനപ്രിയമാകുമെന്ന പ്രതീക്ഷയില്‍ റെയില്‍വേ
  • ലോകോത്തര ട്രെയിന്‍ മാതൃകയില്‍ അമൃത് ഭാരത്

Update: 2024-03-02 11:49 GMT

വരും വര്‍ഷങ്ങളില്‍ 1,000 ന്യൂജനറേഷന്‍ അമൃത് ഭാരത് ട്രെയിനുകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന ട്രെയിനുകളുടെ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇതിനകം കയറ്റി അയക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതില്‍ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'റെയില്‍വേയ്ക്ക് വലിയൊരു സാമൂഹിക ബാധ്യതയുണ്ട്. ഞങ്ങള്‍ പ്രതിവര്‍ഷം 700 കോടി ആളുകളെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. പ്രായോഗികമായി പ്രതിദിനം രണ്ടര കോടിയോളം വരും. വ്യക്തിഒന്നിന് 100 രൂപയാണെങ്കില്‍ 45 രൂപ ഈടാക്കുന്ന തരത്തിലാണ് യാത്രാനിരക്ക് നിശ്ചയിച്ചിട്ടുള്ളത്. റെയില്‍വേയില്‍ ശരാശരി യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും ഞങ്ങള്‍ 55 ശതമാനം കിഴിവ് നല്‍കുന്നു,'' വൈഷ്ണവ് പറഞ്ഞു.

'ഞങ്ങള്‍ ഒരു ലോകോത്തര ട്രെയിന്‍ ആണ് അമൃത് ഭാരതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് 454 രൂപയ്ക്ക് 1,000 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള അവസരമാണ് നല്‍കുന്നത്. വന്ദേ ഭാരത് ഇതിനോടകം ജനപ്രിയമായിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ 400 മുതല്‍ 500 വരെ അമൃത് ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കും,' വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News