ദീപാവലിക്ക് വെടിക്കെട്ട് കച്ചവടം നടത്തി സൗന്ദര്യ വര്‍ധക വസ്തുക്കള്‍

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിയവരില്‍ 47 ശതമാനവും 18-24 പ്രായത്തിനിടെയുള്ളവര്‍;

Update: 2023-11-28 12:54 GMT
diwali heavy sale of beauty products
  • whatsapp icon

ഈ വര്‍ഷം ദീപാവലിക്ക് സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും ഇലക്ട്രോണിക്‌സ്, ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന റെക്കോര്‍ഡിട്ടെന്ന് റിപ്പോര്‍ട്ട്.

ഉത്സവകാല ഷോപ്പിംഗില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51.5 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിയവരില്‍ 47 ശതമാനവും 18-24 പ്രായത്തിനിടെയുള്ളവരായിരുന്നു. 21.27 ശതമാനം ആളുകള്‍ 35-44 വയസ്സിനിടെയുള്ളവരും.

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ റെഡ്മി, വണ്‍പ്ലസ്, ബോട്ട് തുടങ്ങിയ ബ്രാന്‍ഡുകള്‍ വന്‍നേട്ടമാണുണ്ടാക്കിയത്. മൊബൈല്‍ ഫോണ്‍, ഇയര്‍പോഡ്, അഡാപ്റ്റര്‍ എന്നിവയാണ് ഇപ്രാവിശ്യം ദീപാവലിക്ക് കൂടുതല്‍ വിറ്റുപോയത്.

കര്‍ണാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ് ളിപ്കാര്‍ട്ടില്‍  കേരളത്തില്‍നിന്നുള്ള ഓര്‍ഡറില്‍ 118 ശതമാനം വര്‍ധനയാണുണ്ടായത്.

അസീഡുസ് ഗ്ലോബല്‍ ഇന്‍ക് എന്ന ഗ്ലോബല്‍ ഇ-കൊമേഴ്‌സ് ആക്‌സിലറേറ്ററാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Tags:    

Similar News