സ്ത്രീ സൗഹൃദ ബജറ്റ്; മെന്‍സ്ട്രല്‍ കപ്പ് ബോധവത്ക്കരണം, നിര്‍ഭയ പദ്ധതി- 10 കോടി വീതം; പട്ടിക വിഭാഗത്തിനും പ്രത്യേക കരുതല്‍
- ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമത്തിന് 5.02 കോടി രൂപ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കുള്‍പ്പടെ പ്രത്യേക ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തിനുള്ള ബോധവത്ക്കരണ പദ്ധതിയ്ക്ക് 10 കോടി രൂപ വകയിരുത്തി. നിര്‍ഭയ പദ്ധതിയ്ക്ക് 10 കോടി രൂപ, ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമത്തിന് 5.02 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.
പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് അധിക തൊഴില്‍ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിന്റെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും. ജനനീ ജന്മ രക്ഷയ്ക്ക് 17 കോടി, പട്ടിക വര്‍ഗ്ഗ പാരമ്പര്യ വൈദ്യ മേഖലയ്ക്ക് 40 ലക്ഷം, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടി, ഗോത്ര ബന്ധു പദ്ധതിയ്ക്ക് 14 കോടി, സാമൂഹിക സുരക്ഷയ്ക്ക് 757.71 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.