കേരള ബജറ്റ് ആപ്ലിക്കേഷന്‍

  • പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തില്‍ ഫെബ്രുവരി മൂന്നിന് നടക്കും

Update: 2023-01-23 07:45 GMT

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തില്‍ ഫെബ്രുവരി മൂന്നിന്ധനമന്ത്രി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും.

ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പര്‍ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായി ധനവകുപ്പ് എന്‍ഐസിയുടെ സഹായത്തോടെ 'കേരള ബജറ്റ്' എന്ന ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.

മന്ത്രിയുടെ ബജറ്റ് അവതരണത്തിനു ശേഷം മുഴുവന്‍ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന 'kerala budget' എന്ന ആപ്ലിക്കേഷന്‍ മുഖേനയും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

Tags:    

Similar News