അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍, റോഡ് വികസനത്തിന് 1,144 കോടി
- ഇടുക്കി, വയനാട്, കാസര്‍കോഡ് വികസന പാക്കേജിനായി 75 കോടി വീതം വകയിരുത്തി.
തിരുവനന്തപുരം : അടിസ്ഥാന സൗകര്യവികസനത്തിന് മികച്ച വകയിരുത്തലുമായി സംസ്ഥാന ബജറ്റ്. നഗരവികസ മാസ്റ്റര്‍ പ്ലാനനിന് രാജ്യാന്തര കണ്‍സള്‍ട്ടന്റിനെ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. റെയില്‍വേ സുരക്ഷയ്ക്ക് 12 കോടി രൂപ, ജില്ലാ റോഡുകള്‍ക്ക് 288 കോടി രൂപ, ദേശീയ പാത ഉള്‍പ്പടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1,144 കോടി രൂപ, കെ ഫോണ്‍ പദ്ധതിയ്ക്കായി 100 കോടി രൂപ, ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 54.45 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.
ഇടുക്കി, വയനാട്, കാസര്‍കോഡ് വികസന പാക്കേജിനായി 75 കോടി വീതം വകയിരുത്തി. തീരദേശ വികസനത്തിന് 115 കോടി രൂപ വകയിരുത്തി.ശുചിത്വ കേരളം പദ്ധതിയ്ക്ക് 22 കോടി രൂപ, അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതിയ്ക്ക് 60 കോടി രൂപ, നഗരവികസനത്തിന് 1,055 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.