ഇന്ത്യയിലെ മികച്ച ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റും
- 5000 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്
- 10,000 ഹോട്ടല്‍ മുറികള്‍ അധികമായി നിര്‍മ്മിക്കും
- വന്യജീവി ആക്രമണം തടയാന്‍ 48.88 കോടി രൂപ.
കൊവിഡാനന്തരം സംസ്ഥാനത്തെ ടൂറിസം മേഖല വന്‍ കുതിച്ച് ചാട്ടത്തില്‍. ചെറുപ്പക്കാര്‍ക്ക പുറമേ എല്ലാ പ്രായക്കാരും യാത്രകള്‍ക്കായി മുന്നോട്ട് വന്നു. രുചികരമായ ഭക്ഷണം, ശുചിത്വമുള്ള സാഹചര്യങ്ങള്‍ എന്നിവ ഇത്‌ന് ആക്കം കൂട്ടി. ഇന്ത്യയിലെ മികച്ച ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
5000 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ പങ്കാളിത്തം സ്വീകരിക്കും. വനം ടൂറിസം സാസംകാരിക വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇതിനായി ഉറപ്പാക്കും. 10,000 ഹോട്ടല്‍ മുറികള്‍ അധികമായി നിര്‍മ്മിക്കും.
കൂടാതെ പേരുവള്ളാമൂഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും. വന്യജീവി ആക്രമണം തടയാന്‍ 48.88 കോടി രൂപ. പ്രാദേശിക ഇക്കോ, ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.
ഇടുക്കി ഡാമില്‍ ലേസര്‍ ലൈറ്റ് സൗണ്ട് പദ്ധതിക്കായി 5 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടി. ടൂറിസം വികസനത്തിന് 351 കോടി രൂപ, പ്രാദേശിക ടൂറിസത്തിന് 136 കോടി.