പുതിയ ബജറ്റിൽ ഈ ഇടപാടുകള്‍ക്ക് പാന്‍ ഒഴിവാക്കിയേക്കും

അതിനാല്‍, ആദായ നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ അല്ലെങ്കില്‍ ഈ ആശയക്കുഴപ്പം പരിഹരിക്കുകയോ ചെയ്യണമെന്നാണ് ചില ബാങ്കുകളുടെ ആവശ്യം.

Update: 2022-12-26 03:06 GMT


ഡെല്‍ഹി: ധനകാര്യ ഇടപാടുകള്‍ക്ക് ആധാര്‍ പിന്തുണയുള്ള പെര്‍മനന്റ് അക്കൗണ്ട് നമ്പറി (പാന്‍) ന്റെ ആവശ്യകത ഒഴിവാക്കിയേക്കും. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നിരന്തരമുള്ള ആവശ്യം പരിഗണിച്ച് ബജറ്റിൽ ഇത്തരമൊരു നീക്കമുണ്ടായേക്കും. ആധാറുമായി എല്ലാ ബാങ്ക് അക്കൗണ്ടുകളും നിലവില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പാന്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

നിലവില്‍ ആദായ നികുതി നിയമത്തിന്റെ 206എഎ സെ ക്ഷന്‍ പ്രകാരം പാന്‍ വിവരങ്ങള്‍ നല്‍കാത്ത സാമ്പത്തിക ഇടപാടുകള്‍ക്ക് 20 ശതമാനം ഉറവിട നികുതി ബാധകമാണ്. ബാധകമായ നികുതി അതില്‍ കുറവാണെങ്കില്‍ക്കൂടി ഈ നികുതി നല്‍കണം. അതിനാല്‍, ആദായ നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ അല്ലെങ്കില്‍ ഈ ആശയക്കുഴപ്പം പരിഹരിക്കുകയോ ചെയ്യണമെന്നാണ് ചില ബാങ്കുകളുടെ ആവശ്യം.

എല്ലാ വ്യക്തിഗത അക്കൗണ്ടുകളിലും നിലവില്‍ ആധാര്‍ നമ്പറുകള്‍ ചേര്‍ത്തിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ (5ഇ) പ്രകാരം ചില ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡിന് പകരം ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കാമെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു.

ഇത് സംബന്ധിച്ച് ഒരു വ്യക്തത വന്നാല്‍, നിശ്ചിത പരിധിയിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമായി വരില്ലെന്നും. ആദായ നികുതി നിയമത്തിലെ സെക് ഷന്‍ 206എഎ പ്രകാരം സ്ഥാപനങ്ങളോ, വ്യക്തികളോ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാതിരുന്നാലും ഇടപാടുകള്‍ക്ക് ഈടാക്കുന്ന ഉറവിട നികുതി കൃത്യമായിരിക്കുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News