ബജറ്റ് 2023-24: സൗജന്യ ധാന്യ വിതരണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
സൗജന്യ ധാന്യ വിതരണ പദ്ധതി അന്ത്യോദയാ വിഭാഗത്തിലുള്ള എല്ലാവരിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കും.
പിഎം ഗരീബ് കല്യാണ്‍ അന്നാ യോജനയ്ക്കായി 2 ലക്ഷം കോടി രൂപ കൂടി വകയിരുത്തി. തുടര്‍ന്നും പദ്ധതിയുടെ തുക സര്‍ക്കാര്‍ വഹിക്കും. 28 മാസക്കാലയളവിനിടയില്‍ 80 കോടി ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി. 2023 ജനുവരി ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി പദ്ധതി നീട്ടിയെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. സൗജന്യ ധാന്യ വിതരണ പദ്ധതി അന്ത്യോദയാ വിഭാഗത്തിലുള്ള എല്ലാവരിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കും.