ബജറ്റ് 2023-24: മൂലധന ചെലവഴിക്കലില്‍ 33% വര്‍ധന; എക്കാലത്തെയും ഉയര്‍ന്ന വകയിരുത്തല്‍

  • ഇത് ജിഡിപിയുടെ 3.3 ശതമാനത്തോളം വരും.
  • കുറയുന്ന സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സ്വകാര്യ മൂലധന ചെലവഴിക്കല്‍ വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Update: 2023-02-01 08:04 GMT

ഡെല്‍ഹി: കേന്ദ്ര ധനമന്ത്രി ബജറ്റില്‍ 2023-24 വര്‍ഷത്തെ മൂലധന ചെലവഴിക്കല്‍ 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. മുന്‍ വര്‍ഷം മൂലധന ചെലവഴിക്കലിനായി വകയിരുത്തിയിരുന്ന തുക 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 204 സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തല്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്. ഇത് ജിഡിപിയുടെ 3.3 ശതമാനത്തോളം വരും. സമ്പദ് വ്യവസ്ഥയിലെ ഡിമാന്‍ഡും, ഉപഭോഗവും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.  

ആദ്യകാല മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ സ്വകാര്യ മേഖല മന്ദഗതിയിലായിരുന്നു. എന്നാല്‍, ഈയിടെയായി നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി റോഡുകള്‍, റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള പൊതു മൂലധന ചെലവുകള്‍ വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ ഈ വെല്ലുവിളി നേരിടുന്നത്. കുറയുന്ന സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സ്വകാര്യ മൂലധന ചെലവഴിക്കല്‍ വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അടിസ്ഥാന സൗകര്യത്തിനായുള്ള മൂലധന വിഹിതം വര്‍ധിപ്പിച്ചത് ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപം കൂട്ടുമെന്നാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്. ചെലവഴിക്കലില്‍ 20-30 ശതമാനം വര്‍ധനവും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. പുതിയതായി സ്ഥാപിതമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് സെക്രട്ടേറിയറ്റ് കൂടുതല്‍ സ്വകാര്യ നിക്ഷേപത്തിന് എല്ലാ പങ്കാളികളെയും സഹായിക്കുമെന്നും സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News