ബജറ്റ് 2023-24: ദേശീയ ഹൈഡ്രജന്‍ ദൗത്യത്തിന് 19,700 കോടി, 5ജി ഉപയോഗിച്ച് ആപ്പ് വികസനത്തിന് 100 ലാബുകള്‍
5ജി സേവനങ്ങള്‍ ഉപയോഗിച്ച് ആപ്പുകള്‍ വികസിപ്പിക്കുന്നതിന് 100 ലാബുകള്‍ എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ സ്ഥാപിക്കും.
ഡെല്‍ഹി: ദേശീയ ഹൈഡ്രജന്‍ ദൗത്യത്തിന് 19,700 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 2030ഓടെ ഹൈഡ്രജന്‍ ഉല്‍പ്പാദനശേഷി 5 മെട്രിക് മില്യണ്‍ ടണ്ണിലെത്തുകയാണ് ലക്ഷ്യം.
5ജി സേവനങ്ങള്‍ ഉപയോഗിച്ച് ആപ്പുകള്‍ വികസിപ്പിക്കുന്നതിന് 100 ലാബുകള്‍ എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ സ്ഥാപിക്കും. പുതിയ ശ്രേണിയിലുള്ള അവസരങ്ങള്‍, ബിസിനസ്സ് മോഡലുകള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവ സാക്ഷാത്കരിക്കുന്നതിന്, ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, പ്രിസിഷന്‍ ഫാമിംഗ്, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് & ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയുടെ ആപ്പ് നിര്‍മ്മാണം ഉള്‍പ്പടെയുള്ളവയില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.