ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ പാലിക്കാൻ യൂണിയന്‍-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ല- സുപ്രീം കോടതി
കേന്ദ്ര-സംസ്ഥാനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയേക്കാവുന്ന സുപ്രധാന വിധിയില്‍, ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ യൂണിയന്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപ്പാക്കാന്‍ ബാധ്യത ഇല്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് നിര്‍ദേശ മൂല്യമേ പാര്‍ലമെന്റ് ഉദേശിച്ചിരുന്നുള്ളു എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പാര്‍ലമെന്റിനും സംസ്ഥാന നിയമ സഭകള്‍ക്കും ചരക്ക് - സേവന നികുതി നിയമം സംബന്ധിച്ചുള്ള നിയമ നിര്‍മാണത്തിന് തുല്യ അധികാരങ്ങളാണ് ഉള്ളതെന്നും കോടതി വ്യക്തമാക്കി. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ പാര്‍ലമെന്റിനും സംസ്ഥാന […]
കേന്ദ്ര-സംസ്ഥാനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയേക്കാവുന്ന സുപ്രധാന വിധിയില്‍, ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ യൂണിയന്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപ്പാക്കാന്‍ ബാധ്യത ഇല്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് നിര്‍ദേശ മൂല്യമേ പാര്‍ലമെന്റ് ഉദേശിച്ചിരുന്നുള്ളു എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
പാര്‍ലമെന്റിനും സംസ്ഥാന നിയമ സഭകള്‍ക്കും ചരക്ക് - സേവന നികുതി നിയമം സംബന്ധിച്ചുള്ള നിയമ നിര്‍മാണത്തിന് തുല്യ അധികാരങ്ങളാണ് ഉള്ളതെന്നും കോടതി വ്യക്തമാക്കി. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമ സഭകള്‍ക്കും നിയമമാക്കി മാറ്റാവുന്നതാണ്.
ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ സംയുക്ത ചര്‍ച്ചയുടെ ഉത്പന്നമാണ്. ഫെഡറല്‍ യൂണിറ്റുകളില്‍ ഒന്നിന് മാത്രം എപ്പോഴും ഉയര്‍ന്ന വിഹിതം എന്നത് ഇവിടെ വിവക്ഷിക്കുന്നില്ല- വിധിയുടെ ഓപ്പറേറ്റിവ് ഭാഗം ഉദ്ധരിച്ച ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ചകളാണ് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ കാതല്‍ എന്നും സഹകരണ ഫെഡറലിസം എന്ന പുതിയ കാഴ്ചപാടിന് ഊന്നല്‍ നല്‍കി ജസ്റ്റിസ് വ്യക്തമാക്കി. ജിഎസ്ടി വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും നിരന്തരം തർക്കങ്ങൾ തുടരുമ്പോഴാണ് ഇത്തരത്തിൽ സുപ്രധാനമായ ഒരു വിധി വരുന്നതെന്നതും ശ്രദ്ധേയമാണ്.