ലാഭത്തിലെ ഗണ്യമായ കുറവ് വോള്‍ട്ടാസിന് തിരിച്ചടി
വോള്‍ട്ടാസിന്റെ നാലാംപാദ ഫലങ്ങള്‍ മോശമായതിനെത്തുടര്‍ന്ന് ഓഹരി വില 7.7 ശതമാനം ഇടിഞ്ഞ് 1,069 രൂപയായി. കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള അറ്റാദായം 239 കോടി രൂപയില്‍ നിന്നും 24 ശതമാനം ഇടിഞ്ഞ് 183 കോടി രൂപയായി കുറഞ്ഞിരുന്നു. ഇന്‍പുട്ട് കോസ്റ്റിലെ വര്‍ദ്ധനവും, സംയുക്ത സംരംഭങ്ങളിലെ നഷ്ടവുമാണ്് ഇതിനു കാരണം. തണുപ്പ് കാലം നീണ്ടുനിന്നതും ഒമിക്രോണിന്റെ വ്യാപനം ജനുവരി-ഫെബ്രുവരി മാസങ്ങളിലേക്ക് നീണ്ടതും കമ്പനിയുടെ ഉത്പന്നങ്ങളുടെ വില്‍പ്പനയെ ബാധിച്ചു. മാര്‍ച്ചിലെ വേനല്‍ക്കാലത്തിന്റെ വരവ് കമ്പനിയുടെ വിപണി അവലോകനത്തിന് ഗുണകരമായിരുന്നു. ഇത് ഭാഗികമായി വില്‍പ്പന […]
വോള്‍ട്ടാസിന്റെ നാലാംപാദ ഫലങ്ങള്‍ മോശമായതിനെത്തുടര്‍ന്ന് ഓഹരി വില 7.7 ശതമാനം ഇടിഞ്ഞ് 1,069 രൂപയായി. കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള അറ്റാദായം 239 കോടി രൂപയില്‍ നിന്നും 24 ശതമാനം ഇടിഞ്ഞ് 183 കോടി രൂപയായി കുറഞ്ഞിരുന്നു. ഇന്‍പുട്ട് കോസ്റ്റിലെ വര്‍ദ്ധനവും, സംയുക്ത സംരംഭങ്ങളിലെ നഷ്ടവുമാണ്് ഇതിനു കാരണം. തണുപ്പ് കാലം നീണ്ടുനിന്നതും ഒമിക്രോണിന്റെ വ്യാപനം ജനുവരി-ഫെബ്രുവരി മാസങ്ങളിലേക്ക് നീണ്ടതും കമ്പനിയുടെ ഉത്പന്നങ്ങളുടെ വില്‍പ്പനയെ ബാധിച്ചു. മാര്‍ച്ചിലെ വേനല്‍ക്കാലത്തിന്റെ വരവ് കമ്പനിയുടെ വിപണി അവലോകനത്തിന് ഗുണകരമായിരുന്നു. ഇത് ഭാഗികമായി വില്‍പ്പന ഉയര്‍ത്തുകയും ചെയ്തു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും, അത് വില്‍പ്പന ശൃംഖലയിലേക്ക് യഥാസമയം കൂട്ടിച്ചേര്‍ക്കാതിരുന്നതും കമ്പനിയുടെ ലാഭത്തില്‍ കുറവു വരുത്തി.