പ്രെസ്റ്റീജ് ഗ്രൂപ്പിന് 10,382 കോടി രൂപയുടെ റെക്കോഡ് ബുക്കിംഗ്
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബുക്കിംഗില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 90 ശതമാനം വര്‍ധനയുണ്ടായെന്ന് ബെംഗലൂരു ആസ്ഥാനമായ റിയല്‍റ്റി കമ്പനി പ്രെസ്റ്റീജ് എസ്റ്റേറ്റ്‌സ്. കമ്പനി നിര്‍മ്മിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ 10,382.2 കോടി രൂപയുടെ ബുക്കിംഗാണ് ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷം 5,460.8 കോടി രൂപയുടെ ബുക്കിംഗ് കമ്പനിയ്ക്ക് ലഭിച്ചിരുന്നു. പ്രസ്റ്റീജിന്റെ മുഖ്യ എതിരാളിയായ ലോധാ ബ്രാന്‍ഡിന് കീഴിലുള്ള മാക്രോടെക്ക് ഡെവലപ്പേഴ്‌സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബുക്കിംഗ് ഇനത്തില്‍ 51 ശതമാനം വളര്‍ച്ചയാണുണ്ടായത്. 9,024 കോടി രൂപയുടെ ബുക്കിംഗാണ് […]
ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബുക്കിംഗില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 90 ശതമാനം വര്‍ധനയുണ്ടായെന്ന് ബെംഗലൂരു ആസ്ഥാനമായ റിയല്‍റ്റി കമ്പനി പ്രെസ്റ്റീജ് എസ്റ്റേറ്റ്‌സ്.
കമ്പനി നിര്‍മ്മിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ 10,382.2 കോടി രൂപയുടെ ബുക്കിംഗാണ് ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷം 5,460.8 കോടി രൂപയുടെ ബുക്കിംഗ് കമ്പനിയ്ക്ക് ലഭിച്ചിരുന്നു. പ്രസ്റ്റീജിന്റെ മുഖ്യ എതിരാളിയായ ലോധാ ബ്രാന്‍ഡിന് കീഴിലുള്ള മാക്രോടെക്ക് ഡെവലപ്പേഴ്‌സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബുക്കിംഗ് ഇനത്തില്‍ 51 ശതമാനം വളര്‍ച്ചയാണുണ്ടായത്. 9,024 കോടി രൂപയുടെ ബുക്കിംഗാണ് കമ്പനി നേടിയത്.
ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, ഡിഎല്‍എഫ് എന്നീ കമ്പനികളും ഇത്തരത്തില്‍ മികച്ച ബുക്കിംഗ് റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യത. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്നു പാദങ്ങളില്‍ ഇരു കമ്പനികളും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.
വില്‍പന ഇനത്തില്‍ 7,466.4 കോടി രൂപയാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 47 ശതമാനം വളര്‍ച്ചയാണ് ഈയിനത്തില്‍ കമ്പനിയ്ക്ക് ലഭിച്ചത്.
പുതുതായി ആരംഭിച്ച 16.77 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രോജക്റ്റുകള്‍ക്ക് ലഭിച്ച ഡിമാന്‍ഡാണ് കമ്പനിയുടെ ബുക്കിംഗ് വര്‍ധിപ്പിച്ചതെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഇര്‍ഫാന്‍ റസാഖ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തന പരിചയമുള്ള പ്രെസ്റ്റീജ് ഗ്രൂപ്പ് രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ്. റസിഡന്‍ഷ്യല്‍, ഓഫീസ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സംരംഭങ്ങളുള്ള കമ്പനി കൂടിയാണ് പ്രസ്റ്റീജ് ഗ്രൂപ്പ്.