ഇവി കമ്പനിയായ ഫിസ്‌കറിന്റെ ഇന്ത്യന്‍ ആസ്ഥാനം ഹൈദരാബാദില്‍

മുംബൈ: ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ (എന്‍വൈഎസ്ഇ) ലിസ്റ്റ് ചെയ്ത ഇലക്ട്രിക് വാഹന കമ്പനിയായ ഫിസ്‌കര്‍ അവരുടെ ഇന്ത്യന്‍ ആസ്ഥാനം ഹൈദരാബാദില്‍ (തെലങ്കാന) സ്ഥാപിച്ചു. ഇത് സോഫ്റ്റ്വെയര്‍, വെര്‍ച്വല്‍ വാഹന വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫിസ്‌കര്‍ ഇതിനോടകം ഇന്ത്യയില്‍ പ്രാദേശികമായി റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും 200 ഓളം തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്പനി അറിയിച്ചു. സംസ്ഥാനത്തെ നിക്ഷേപങ്ങള്‍ക്കായി ആഗോള കമ്പനികളെ ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ മാസം തെലങ്കാന വ്യവസായ-ഐടി മന്ത്രി കെടി രാമറാവുവിന്റെ നേതൃത്വത്തില്‍ ഒരു […]

Update: 2022-04-13 00:15 GMT

മുംബൈ: ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ (എന്‍വൈഎസ്ഇ) ലിസ്റ്റ് ചെയ്ത ഇലക്ട്രിക് വാഹന കമ്പനിയായ ഫിസ്‌കര്‍ അവരുടെ ഇന്ത്യന്‍ ആസ്ഥാനം ഹൈദരാബാദില്‍ (തെലങ്കാന) സ്ഥാപിച്ചു. ഇത് സോഫ്റ്റ്വെയര്‍, വെര്‍ച്വല്‍ വാഹന വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫിസ്‌കര്‍ ഇതിനോടകം ഇന്ത്യയില്‍ പ്രാദേശികമായി റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും 200 ഓളം തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

സംസ്ഥാനത്തെ നിക്ഷേപങ്ങള്‍ക്കായി ആഗോള കമ്പനികളെ ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ മാസം തെലങ്കാന വ്യവസായ-ഐടി മന്ത്രി കെടി രാമറാവുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു. കമ്പനിയുടെ തെലങ്കാനയിലെ സ്ഥാപനമായ ഫിസ്‌കര്‍ വിഗ്യാന്‍ ഇന്ത്യ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, എംബഡഡ് ഇലക്ട്രോണിക്സ്, വെര്‍ച്വല്‍ വെഹിക്കിള്‍ ഡെവലപ്മെന്റ് സപ്പോര്‍ട്ട് ഫംഗ്ഷനുകള്‍, ഡാറ്റ അനലിറ്റിക്സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ വിപുലീകരണം തന്ത്രപരമായ വിപണി അവസരത്തെയും, ആഗോള എഞ്ചിനീയറിംഗ് കഴിവുകള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനത്തേയും പ്രതിനിധീകരിക്കുന്നവെന്ന് കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായ ഹെന്റിക് ഫിസ്‌കര്‍ പറഞ്ഞു. നിലവില്‍, 450-ലധികം ജീവനക്കാരുടെ ആഗോള സംഘമാണ് കമ്പനിക്കുള്ളത്. യുഎസ്, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലെ പുതിയ നിയമനം 2022 അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 800 ആയി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News