ഇന്ധന വില്‍പ്പന മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഡെല്‍ഹി: പെട്രോള്‍, ഡീസല്‍ ഉപഭോഗം കൊവിഡിന് മുമ്പുള്ള സ്ഥിതിയേക്കാള്‍ ഉയര്‍ന്ന് റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. 2022 മാര്‍ച്ചോടെ രാജ്യത്തെ ഇന്ധന ആവശ്യം 4.2 ശതമാനം ഉയര്‍ന്ന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മാര്‍ച്ചിലെ മൊത്തം പെട്രോളിയം ഉത്പ്പന്ന ഉപഭോഗം 19.41 ദശലക്ഷം ടണ്ണാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച് 2019 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരവിന്റെ പാതയിലാണ് […]
ഡെല്‍ഹി: പെട്രോള്‍, ഡീസല്‍ ഉപഭോഗം കൊവിഡിന് മുമ്പുള്ള സ്ഥിതിയേക്കാള്‍ ഉയര്‍ന്ന് റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. 2022 മാര്‍ച്ചോടെ രാജ്യത്തെ ഇന്ധന ആവശ്യം 4.2 ശതമാനം ഉയര്‍ന്ന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
മാര്‍ച്ചിലെ മൊത്തം പെട്രോളിയം ഉത്പ്പന്ന ഉപഭോഗം 19.41 ദശലക്ഷം ടണ്ണാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച് 2019 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കൊവിഡ് മൂന്നാം തരംഗത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരവിന്റെ പാതയിലാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസല്‍, മൊത്തം പെട്രോളിയം ഉത്പന്ന ഉപഭോഗത്തിന്റെ 40 ശതമാനവും കയ്യാളുന്നു. ഇന്ധന ആവശ്യം 6.7 ശതമാനം വര്‍ധിച്ച് 7.7 ദശലക്ഷം ടണ്ണിലെത്തി. മാര്‍ച്ചില്‍ രണ്ട് ഇന്ധനങ്ങളുടേയും ഡിമാന്‍ഡ് കൊവിഡിന് മുമ്പുള്ള ഉപഭോഗത്തിനു മുകളിലായിരുന്നു.
കാര്‍ഷിക മേഖലയില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡ് ഡീസല്‍ ഉപഭോഗം ഉയര്‍ത്തിയതും, വിലക്കയറ്റം പ്രതീക്ഷിച്ച് ഉപഭോക്താക്കള്‍ പെട്രോള്‍ സംഭരിച്ചതും ഡിമാന്റ് വര്‍ദ്ധിപ്പിച്ചു.
പാചക വാതകത്തിന്റെ (എല്‍പിജി) ആവശ്യം മാര്‍ച്ചില്‍ 9.8 ശതമാനം വര്‍ധിച്ച് 2.48 ദശലക്ഷം ടണ്ണായി. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ഇന്ധന ആവശ്യം 4.3 ശതമാനം ഉയര്‍ന്ന് 202.71 ദശലക്ഷം ടണ്ണിലെത്തിയിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ജെറ്റ് ഇന്ധനം, അല്ലെങ്കില്‍ എടിഎഫ്, ഡിമാന്‍ഡ് 35 ശതമാനം ഉയര്‍ന്ന് 5 ദശലക്ഷം ടണ്ണിലെത്തി. എന്നാല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള വര്‍ഷത്തിലെ ഉപഭോഗം 8 ദശലക്ഷം ടണ്ണില്‍ താഴെയായിരുന്നു. പ്രധാനമായും കഴിഞ്ഞ മാസാവസാനത്തോടെ മാത്രമേ വ്യോമയാന സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിച്ചിട്ടുള്ളൂ.