രാജ്യത്തെ വൈദ്യുതി ആവശ്യം 12 ശതമാനം വര്‍ധിച്ച് 198.47 ജിഗാവാട്ടിലെത്തി
ഡെല്‍ഹി: ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വൈദ്യുതി ആവശ്യം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, 12 ശതമാനം ഉയര്‍ന്ന് 198.47 ജിഗാവാട്ടിലെത്തി. സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയതും, അതിനു ശേഷമുള്ള വ്യാവസായിക ഉപഭോഗം വര്‍ദ്ധിച്ചതുമാണ് പ്രധാന കാരണം. വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2021 ഏപ്രില്‍ 1 ന് 177.20 ജിഗാവാട്ട് ആയിരുന്നു ഉയര്‍ന്ന വൈദ്യുതി ആവശ്യം. 2021 ഏപ്രില്‍ മാസത്തില്‍ പരമാവധി വൈദ്യുതി ആവശ്യം 182.37 ജിഗാവാട്ടായി രേഖപ്പെടുത്തിയതായി കണക്കുകള്‍ കാണിക്കുന്നു. 2020 ഏപ്രിലില്‍ ഇത് 132.73 […]
ഡെല്‍ഹി: ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വൈദ്യുതി ആവശ്യം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, 12 ശതമാനം ഉയര്‍ന്ന് 198.47 ജിഗാവാട്ടിലെത്തി. സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയതും, അതിനു ശേഷമുള്ള വ്യാവസായിക ഉപഭോഗം വര്‍ദ്ധിച്ചതുമാണ് പ്രധാന കാരണം.
വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2021 ഏപ്രില്‍ 1 ന് 177.20 ജിഗാവാട്ട് ആയിരുന്നു ഉയര്‍ന്ന വൈദ്യുതി ആവശ്യം.
2021 ഏപ്രില്‍ മാസത്തില്‍ പരമാവധി വൈദ്യുതി ആവശ്യം 182.37 ജിഗാവാട്ടായി രേഖപ്പെടുത്തിയതായി കണക്കുകള്‍ കാണിക്കുന്നു. 2020 ഏപ്രിലില്‍ ഇത് 132.73 ജിഗാവാട്ട് ആയിരുന്നു. 2019 ഏപ്രിലില്‍ രേഖപ്പെടുത്തിയ 176.81 ജിഗാവാട്ടിനേക്കാള്‍ കുറവാണിത്.
കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ വാണിജ്യ-വ്യവസായ വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചു. ഇതോടെ, സാമ്പത്തിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ടതായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുതിച്ചുചാട്ടത്തിനുപുറമെ, വേനല്‍ക്കാലമെത്തിയതോടെ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ എയര്‍കൂളര്‍, എയര്‍കണ്ടീഷണര്‍ ഉപയോഗം വര്‍ദ്ധിച്ചത് വൈദ്യുതി ആവശ്യം ഉയര്‍ത്തി.
വരും മാസങ്ങളില്‍ ചൂടിന് ശമനമുണ്ടാകില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍, മധ്യ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏപ്രിലില്‍ സാധാരണയിലും ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.