ഇന്‍ഫോസിസ് റഷ്യയിലെ സേവനങ്ങള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു
ഡെല്‍ഹി: ഐടി രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ് തങ്ങളുടെ സേവനങ്ങള്‍ റഷ്യയില്‍ നിന്ന് മറ്റ് ആഗോള ഡെലിവറി സെന്ററുകളിലേക്ക് മാറ്റുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുകെ ധനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഓഹരി പങ്കാളിത്തമുള്ള ഇന്‍ഫോസിസിന്റെ റഷ്യന്‍ സാന്നിധ്യത്തെക്കുറിച്ച് അടുത്തിടെ ചില കടുത്ത ചോദ്യങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. റഷ്യയില്‍ ഇന്‍ഫോസിസിന് 100ല്‍ താഴെ ജീവനക്കാരാണുള്ളത്. അവിടത്തെ പ്രാദേശിക ജീവനക്കാരുടെ നിലയെക്കുറിച്ചോ, അവരുടെ സ്ഥലം മാറ്റത്തെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. […]
ഡെല്‍ഹി: ഐടി രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ് തങ്ങളുടെ സേവനങ്ങള്‍ റഷ്യയില്‍ നിന്ന് മറ്റ് ആഗോള ഡെലിവറി സെന്ററുകളിലേക്ക് മാറ്റുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുകെ ധനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഓഹരി പങ്കാളിത്തമുള്ള ഇന്‍ഫോസിസിന്റെ റഷ്യന്‍ സാന്നിധ്യത്തെക്കുറിച്ച് അടുത്തിടെ ചില കടുത്ത ചോദ്യങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം.
റഷ്യയില്‍ ഇന്‍ഫോസിസിന് 100ല്‍ താഴെ ജീവനക്കാരാണുള്ളത്. അവിടത്തെ പ്രാദേശിക ജീവനക്കാരുടെ നിലയെക്കുറിച്ചോ, അവരുടെ സ്ഥലം മാറ്റത്തെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. യുകെ നേരത്തെ റഷ്യന്‍ ബിസിനസുകള്‍ക്കും, വ്യക്തികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ യുക്രെനിയന്‍ സംഘര്‍ഷം കണക്കിലെടുത്ത് റഷ്യയില്‍ ഏന്തെങ്കിലും നിക്ഷേപിക്കുന്നതിനെക്കുറിച്ച് വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കാന്‍ എല്ലാ യുകെ കമ്പനികളോടും ഋഷി സുനക് ആഹ്വാനം ചെയ്തിരുന്നു.
റഷ്യയ്ക്കും, യുക്രെയ്നിനും ഇടയിലുള്ള സമാധാനത്തിനായി പിന്തുണ നല്‍കുമെന്ന് ഇന്‍ഫോസിസ് കഴിഞ്ഞ മാസം പ്രസ്താവനയില്‍ പറഞ്ഞു. ഇന്‍ഫോസിസിന് റഷ്യയില്‍ നിന്നുള്ള ജീവനക്കാരുടെ ഒരു ചെറിയ കൂട്ടായ്മയുണ്ടെന്നും, അവര്‍ ആഗോള സേവനങ്ങളാണ് നല്‍കുന്നതെന്നും, ദുരിത സമയങ്ങളില്‍ ഇന്‍ഫോസിസിന്റെ മുന്‍ഗണന സമൂഹത്തിന് പിന്തുണ നല്‍കുക എന്നതാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.