പ്രത്യക്ഷ നികുതി പിരിവ് 13.81 ലക്ഷം കോടി രൂപ; 50 ശതമാനം വര്‍ധന

മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതിയും, കോര്‍പ്പറേറ്റ് നികുതിയും ചേര്‍ന്ന് രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനമായി 13.81 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. 2021 സാമ്പത്തിക വര്‍ഷത്തിലെ 9.23 ലക്ഷം കോടി രൂപയേക്കാള്‍ 49.5 ശതമാനം വര്‍ധനവാണിത്. കൂടാതെ 2020 സാമ്പത്തിക വര്‍ഷത്തിലെ 10.28 ലക്ഷം കോടി രൂപയേക്കാള്‍ 23 ശതമാനം അധികമാണിത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.83 ലക്ഷം കോടി രൂപയാണ് ഇത്തവണ മൊത്തം നികുതി പിരിവ്. ഇതില്‍ 2.01 ലക്ഷം കോടി […]

Update: 2022-04-03 05:58 GMT
trueasdfstory

മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതിയും, കോര്‍പ്പറേറ്റ് നികുതിയും ചേര്‍ന്ന് രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനമായി 13.81 ലക്ഷം കോടി...

മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതിയും, കോര്‍പ്പറേറ്റ് നികുതിയും ചേര്‍ന്ന് രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനമായി 13.81 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. 2021 സാമ്പത്തിക വര്‍ഷത്തിലെ 9.23 ലക്ഷം കോടി രൂപയേക്കാള്‍ 49.5 ശതമാനം വര്‍ധനവാണിത്. കൂടാതെ 2020 സാമ്പത്തിക വര്‍ഷത്തിലെ 10.28 ലക്ഷം കോടി രൂപയേക്കാള്‍ 23 ശതമാനം അധികമാണിത്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.83 ലക്ഷം കോടി രൂപയാണ് ഇത്തവണ മൊത്തം നികുതി പിരിവ്. ഇതില്‍ 2.01 ലക്ഷം കോടി രൂപ റിട്ടേണായി മടക്കി നല്‍കി. മാര്‍ച്ച് 31 വരെ വ്യക്തിഗത ആദായനികുതിയായി 7.08 ലക്ഷം കോടി രൂപയും, കോര്‍പ്പറേറ്റ് നികുതിയായി 8.48 ലക്ഷം കോടി രൂപയുമാണ് ലഭിച്ചത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ആദ്യം ലക്ഷ്യമിട്ടിരുന്ന പ്രത്യക്ഷ നികുതി വരുമാനം 11.08 ലക്ഷം കോടി രൂപയായിരുന്നു. കോവിഡില്‍ നിന്നും കരകയറാന്‍ തുടങ്ങിയതോടെ ലക്ഷ്യം 12.50 ലക്ഷം കോടി രൂപയായി. 13.81 ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിച്ചതോടെ 1.31 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണുണ്ടായത്.

2020-21 സാമ്പത്തിക വര്‍ഷത്തിലെ ആകെ നികുതി വരുമാനം 11.55 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 2.32 ലക്ഷം കോടി രൂപ റിട്ടേണായി നല്‍കി.

2019-20 സാമ്പത്തിക വര്‍ഷത്തിലെ ആകെ നികുതി വരുമാനം 12.11 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 1.83 ലക്ഷം കോടി രൂപ റിട്ടേണായി നല്‍കി.

Tags:    

Similar News