8,158 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങി ഫ്യൂച്ചര്‍ റീട്ടെയില്‍, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്
ഡെല്‍ഹി: കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ റീട്ടെയിലും, ഫ്യൂച്ചര്‍ എന്റര്‍ പ്രൈസസും 8,157.97 കോടി രൂപയുടെ വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തി. ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ 2,835.65 കോടി രൂപയും, ഫ്യൂച്ചര്‍ റീട്ടെയിലിന്റെ 5,322.32 കോടി രൂപയുമാണ് മാര്‍ച്ച് 31 ന് തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്. കോവിഡ് മോശമായി ബാധിച്ച ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ റീട്ടെയില്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഒരു തവണ വായ്പാ പുനക്രമീകരണത്തിന് അവസരം നല്‍കിയിരുന്നു. ഇ-കൊമേഴ്സ് കമ്പനിയായ ആമസോണുമായി നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളും, മറ്റ് അനുബന്ധ പ്രശ്നങ്ങളും […]
ഡെല്‍ഹി: കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ റീട്ടെയിലും, ഫ്യൂച്ചര്‍ എന്റര്‍ പ്രൈസസും 8,157.97 കോടി രൂപയുടെ വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തി.
ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ 2,835.65 കോടി രൂപയും, ഫ്യൂച്ചര്‍ റീട്ടെയിലിന്റെ 5,322.32 കോടി രൂപയുമാണ് മാര്‍ച്ച് 31 ന് തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്.
കോവിഡ് മോശമായി ബാധിച്ച ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ റീട്ടെയില്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഒരു തവണ വായ്പാ പുനക്രമീകരണത്തിന് അവസരം നല്‍കിയിരുന്നു. ഇ-കൊമേഴ്സ് കമ്പനിയായ ആമസോണുമായി നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളും, മറ്റ് അനുബന്ധ പ്രശ്നങ്ങളും കാരണം വായ്പാ ദാതാക്കൾക്ക് കൊടുക്കേണ്ടിയിരുന്ന 5,322.32 കോടി രൂപ അവസാന തീയതിയില്‍ കൊടുക്കാനായില്ലെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ഫ്യൂച്ചര്‍ റീട്ടെയില്‍ ഒറ്റത്തവണ വായ്പ പുനക്രമീകരണ പദ്ധതിയില്‍ പങ്കെടുത്തതിലൂടെ, ഓഹരിയായി 3,900 കോടി രൂപ 2022 മാര്‍ച്ച് 31 ന് മുമ്പ് സമാഹരിക്കാന്‍ ബാധ്യസ്ഥരായിരുന്നു. കൂടാതെ, മാര്‍ച്ച് 31 നോ, അതിനു മുമ്പോ 5,322.32 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനും, മറ്റ് വായ്പക്കാര്‍ക്കും നല്‍കണമെന്നായിരുന്നു ഉടമ്പടി.
എന്നാല്‍ ആമസോണുമായുള്ള വ്യവഹാരങ്ങളും, മറ്റ് അനുബന്ധ കാരണങ്ങളും മൂലം ഓഹരി തുക കണ്ടെത്താനായില്ലെന്ന് കമ്പനി പറഞ്ഞു.
ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് 2021 ഡിസംബര്‍ 31 ന് 3,494.56 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള സമയപരിധി കഴിഞ്ഞിരുന്നു. ഇപ്പോള്‍ മാര്‍ച്ച് 31 ന് ഒറ്റത്തവണ വായ്പാ പുനക്രമീകരണ പദ്ധതി കരാറിലൂടെ 2,835.65 കോടി രൂപ നല്‍കാനും സാധിച്ചിട്ടില്ലെന്നും കമ്പനി പറഞ്ഞു.
2020 ഓഗസ്റ്റില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ച 24,713 കോടി രൂപയുടെ ഇടപാടിന്റെ ഭാഗമായി ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ കീഴിലെ റീട്ടെയില്‍, മൊത്തവ്യാപാരം, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 19 കമ്പനികള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിന് വില്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ആമസോണ്‍ ഈ ഇടപാടിനെ എതിര്‍ക്കുകയും സുപ്രീം കോടതി, ഡല്‍ഹി ഹൈക്കോടതി, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ വിവിധ ഫോറങ്ങളില്‍ വ്യവഹാരം നടത്തുകയും ചെയ്യുന്നുണ്ട്.